ബാലസമാജം കേന്ദ്ര കലാമത്സരം നടന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം നവംബര്‍ 14-ാം തീയതി വ്യാഴാഴ്ച തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ നടന്നു. Winners List
പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് മര്‍ക്കോസിന്റെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കലാമേള ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അുഗ്രഹപ്രഭാഷണം നടത്തി.
ഫാ.കുര്യാക്കോസ്, ജനറല്‍ സെക്രട്ടറി ഫാ.റിഞ്ചു പി.കോശി, ജോയിന്റ് സെക്രട്ടറിമാരായ ജേക്കബ് മാത്യു, ആനി ജോണ്‍, ട്രഷറര്‍ ഷൈജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ മാവേലിക്കര ഭദ്രാസനം ഒന്നാം സ്ഥാനവും കോട്ടയം ഭദ്രാസനം രണ്ടാം സ്ഥാനവും നേടി.

Comments

comments

Share This Post

Post Comment