നിരീക്ഷകന്‍ വേണമെന്നുള്ള വാദം കോടതിയോടുള്ള വെല്ലുവിളി

കോട്ടയം: കോലഞ്ചേരി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ 1934–ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിലവിലുള്ള ഭരണ സമിതി സാധുവാണെന്നും ഹൈക്കോടതി വിധി പ്രസ്ഥാവിച്ചിട്ടുള്ളതാണെന്ന്‌ കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനാദ്ധ്യക്ഷനും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറിയുമായ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ പറഞ്ഞു.
നിരീക്ഷകനെ വച്ച്‌ പൊതുയോഗം നടത്തെണമെന്ന വാദം കോടതി നിരാകരിച്ചതാണ്‌. കോടതിയില്‍ നിന്നും ലഭിക്കാത്ത ആനുകൂല്യം പിന്‍ വാതിലിലൂടെ നേടുവാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ പാത്രിയര്‍ക്കിസ്‌ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മാര്‍ സേവേറിയോസ്‌ മെതാപ്പോലീത്താ കുറ്റപ്പെടുത്തി.
മാത്രവുമല്ല 2002–ല്‍ സുപ്രീം കോടതി നിരീക്ഷകനായി നിയമിച്ച ജസ്റ്റീസ്‌ മളീമഠിന്റെ സാന്നിദ്ധ്യത്തില്‍ കൂടിയ മലങ്കര അസ്സോസിയേഷനില്‍ പങ്കെടുക്കാതെ മാറി നിന്നത്‌ പാത്രിയര്‍ക്കീസ്‌ വിഭാഗമാണ്‌. നിരീക്ഷകന്റെ സാന്നിദ്ധ്യം മുന്‍പ്‌ അവഗണിച്ചവര്‍ ഇനിയും ആവശ്യപ്പെടുന്നതുതന്നെ തികച്ചും ഖേദകരമാണെന്നും മെത്രാപ്പോലീത്താ പറഞ്ഞു.

Comments

comments

Share This Post

Post Comment