മൌണ്ട് താബോര്‍ ദയറാ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ആഘോഷം

പത്തനാപുരം: മനുഷ്യന്റെ തെറ്റായ അറിവുകളാണു സമൂഹം നേരിടുന്ന പ്രതിസന്ധിയെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍. മാധ്യമങ്ങള്‍ പോലും തെറ്റായ വിഗ്രഹങ്ങള്‍ക്കു പിറകെയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറായിലെ സംയുക്ത ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന മാര്‍ തോമ്മാ ദിവന്നാസിയോസ് സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതസംസ്കാരത്തിലെ ബ്രഹ്മം എന്ന പദത്തെ കര്‍മോജ്വലമാക്കിയ വ്യക്തിയാണ് മാര്‍ തോമ്മാ ദിവന്നാസിയോസ് എന്ന് സ്മാരക പ്രഭാഷണം നിര്‍വഹിച്ച സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കുര്യാക്കോസ് കുമ്പളക്കുഴി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിനു മാതൃകയാണ് മാര്‍ തോമ്മാ ദിവന്നാസിയോസ്. മൌണ്ട് താബോര്‍ കോര്‍പറേറ്റ് മാനേജര്‍ സി.ഒ. ജോസഫ് റമ്പാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പോള്‍, മലയാള മനോരമ അസിസ്റന്റ് എഡിറ്റര്‍ ഡോ. പോള്‍ മണലില്‍, ഫാ. ഡേവിഡ് കോശി എന്നിവര്‍ പ്രസംഗിച്ചു.
താബോര്‍ ദയറായുടെ സ്ഥാപകാധ്യക്ഷനും മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനുമായിരുന്ന മാര്‍ തോമ്മാ ദിവന്നാസിയോസിന്റെ 41-ാം ശ്രാദ്ധം, മദ്രാസ് ഭദ്രാസനാധിപനായിരുന്ന സഖറിയാ  മാര്‍ ദിവന്നാസിയോസിന്റെ 16-ാം ശ്രാദ്ധം, ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ജോബ് മാര്‍ പീലക്സിനോസിന്റെ 2-ാം ശ്രാദ്ധം എന്നിവയാണ് സംയുക്തമായി ആചരിക്കുന്നത്.
30ന് എട്ടിന് ഇട്ടി  വര്‍ഗീസ്, ഡിസംബര്‍ ഒന്നിന് 7.30ന് ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും. രണ്ടിന് അഞ്ചിന് കല്ലുംകടവ് കുരിശടിയില്‍ നിന്നു കബറിങ്കലേക്ക് റാസ. മൂന്നിന് രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. 10.30ന് ധൂപപ്രാര്‍ത്ഥന, കൊടിയിറക്ക് എന്നിവയോടെ സമാപിക്കും.

Comments

comments

Share This Post

Post Comment