കൈപ്പട്ടൂര്‍ മഹാ ഇടവകയില്‍ പെരുന്നാളിന് ഒന്നിന് കൊടിയേറും

കൈപ്പട്ടൂര്‍: സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് മഹാ ഇടവക പെരുന്നാളിന് ഡിസംബര്‍ ഒന്നിന് കൊടിയേറും. പ്രധാന പെരുന്നാള്‍ 8നും 9നും.
പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ദേവാലയം മലങ്കര ഓര്ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ ആദ്യത്തെ മഹാ ഇടവകയാണ്.
ഒന്നിന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. 12ന് കുടുംബസമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ അഞ്ചിന് സിറ്റിസണ്‍ ഫോറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ ഉദ്ഘാടനം ചെയ്യും. 6ന് വനിതാസമ്മേളനം വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. 8ന് സംയുക്ത സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന് അഭിവന്ദ്യ കുര്യാക്കോസ് മാര് ക്ലിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഭാഷണം നടത്തും.
9ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ചവിളമ്പ് എന്നിവ നടക്കുമെന്ന് വികാരി ഫാ. ഡോ. കെ.ടി. മാത്യൂസ്, ട്രസ്റി ബാബുജി കോട്ടയ്ക്കാട്ട് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment