അടൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഡിസംബര് 4 മുതല്‍

അടൂര്‍: ഭദ്രാസനത്തിലെ അടൂര്‍, പറക്കോട്, കടമ്പനാട്, ഏനാത്ത് ഗ്രൂപ്പുകളില്‍പെട്ട ഇടവകകളുടെ നേതൃത്വത്തിലുള്ള അടൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഇന്നു പാണംതുണ്ടില്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. വൈകിട്ട് ആറിന് മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും.
7.15ന് ഡോ. വര്‍ഗീസ് വര്‍ഗീസ് പ്രസംഗിക്കും. 5ന് വൈകിട്ടു 6.30ന് ഫാ. സ്പെന്‍സര്‍ കോശിയും (ആയൂര്‍) ആറിന് ഫാ. വര്‍ഗീസ് ടി. വര്‍ഗീസും ഏഴിന് ഫാ. ജോജി കെ. ജോയിയും എട്ടിന് ഡോ. ഒ. തോമസും (കോട്ടയം) പ്രസംഗിക്കും. ആറിനു രാവിലെ 10നു നടക്കുന്ന ധ്യാനയോഗത്തിന് ഫാ. ഡോ. ടി. ജെ. ജോഷ്വ നേതൃത്വം നല്‍കും. എട്ടിനു രാത്രി എട്ടിന് ഡോ. സഖറിയാസ് മാര്‍ അപ്രേം സമാപന സന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment