ക്രിസ്തുമസ് ഡിലൈറ്റ്സ് 2013

സിഡ്നി: സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് ഇടവകയിലെ ക്രിസ്തുമസ് ആഘോഷങ്ങള് വിവിധ കലാപരിപാടികളോടെ 2013 ഡിസംബര് മാസം 1-നു സമുചിതമായി ആഘോഷിച്ചു. സിഡ്നി സെന്റ് തോമസ്‌ ഇന്ത്യന് ഓര്ത്തഡോക്സ്‌ കത്തീഡ്രല് ഇടവക വികാരി ഫാ. തോമസ് വര്ഗ്ഗിസ് ഭദ്രദീപം തെളീയിച്ചുകൊണ്ട് ഉദ്ഘാടന കര്മ്മം നിര്വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്, ക്രൈസതവ മൂല്യങ്ങള് ഉള്ക്കൊണ്ട്‌, സാക്ഷ്യമുള്ള ജീവിതം നയിക്കുവാന് ക്രിസ്തുവിന്റെ തിരുപ്പിറവി നമ്മെ ഓര്മിപ്പിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സിഡ്നി ബെഥേല് മാര്ത്തോമ ഇടവക വികാരി റവ. ഫാ.മാത്യു സി. മാത്യു നല്കിയ ക്രിസ്തുമസ് സന്ദേശത്തില് ക്രിസ്തുവിനെ അന്വേഷിക്കുന്നവര്, ദൈവസന്നിധിയിസ് സ്വയം സമര്പ്പിതരായി കടന്നു ചെല്ലണമെന്നും ക്രിസ്തുമസ് അതിനുള്ള മുഖാന്തിരമാണെന്ന് തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്തു. ആശംസകള് അര്പ്പിച്ചുകൊണ്ട് റവ. ഫാ. തോമസ്‌ കുറുന്താനം (ബരാല സെൻറ് പീറ്റര് ചാനെല് ഇടവക വികാരി), റവ. ഫാ. അഗസ്റ്റിന് തറപ്പേല് (ബോട്ടനി സെന്റ് ബര്ണാര്ഡ് ഇടവക വികാരി, കെ.പി. ജോസ് (സിഡ്നി മലയാളി അസോസിയേഷന് പ്രസിഡന്റ്‌) തുടങ്ങിയവര് സംസാരിച്ചു. സിഡ്നി സെന്റ് തോമസ്‌ ഇന്ത്യന് ഓര്ത്തഡോക്സ്‌ കത്തീഡ്രല്, സിഡ്നി ബെഥേല് മാര്ത്തോമ ചര്ച്ച്, കാന്ബറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ച്, സിഡ്നി ഡിവയ്ന് വോയിസ്‌, സിഡ്നി സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ച് തുടങ്ങിയ ദേവാലയങ്ങളില് നിന്നുള്ള ഗായക സംഘങ്ങള് കാരോള് ഗാനങ്ങള് ആലപിക്കുകയും സണ്‍‌ഡേ സ്കൂള് കുട്ടികള് വിവിധ കലാപരിപാടികള് അവതരിപ്പിക്കുകയും ചെയ്തു. സിഡ്നി സെന്റ് മേരീസ് ഇടവാകംഗങ്ങള് അവതരിപ്പിച്ച മാര്ഗംകളിയും, കാന്ബറ സെന്റ് ഗ്രിഗോറിയോസ് ഇടവാകംഗങ്ങള് അവതരിപ്പിച്ച സമ്മിശ്ര ഉപകരണ സംഗീതവും പ്രേക്ഷക ശ്രദ്ധ ആകര്ഷിച്ചു. ക്രിസ്തുമസ് ഡിലൈറ്റ്സ് 2013 വ്യത്യസ്ത ഇടവകകളിലെ പങ്കാളിത്തം കൊണ്ടും ശ്രേഷ്ഠമായിരുന്നു. യോഗത്തില് ഇടവ വികാരി ഫാ. ബെന്നി ഡേവിഡ്‌ സ്വാഗത പ്രസംഗവും, ഇടവക സെക്രട്ടറി, സാജൻ വി. ജോസ് കൃതജ്ഞതയും അര്പ്പിച്ചു. പ്രൊഫഷണല് എഡ്യുകേഷണല് കണ്‍സല്റ്റന്സി- യുവര് ഗേറ്റ് വേ ടൂ ഓസ്ട്രേലിയ, ആയിരുന്നു മുഖ്യസ്പോണ്‍സര്.

Comments

comments

Share This Post

Post Comment