വള്ളിക്കാട്ട് ദയറാ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

വാകത്താനം: വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ കൊടിയേറ്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. 17 വരെ നീണ്ടുനില്‍ക്കുന്ന ഓര്‍മപ്പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രധാന നേതൃത്വം നല്‍കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6.45ന് കുര്‍ബ്ബാനയുണ്ടാകും. 14ന് അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് കോട്ടയം ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ധ്യാനത്തിന് ഫാ. ജോര്‍ജ്ജ് പി. ഏബ്രഹാം നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിനുള്ള അഖില മലങ്കര ക്വിസ് മത്സരം ഫാ. റിഞ്ചു പി.കോശി നയിക്കും. 15ന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ കോട്ടയം ഭദ്രാസനതല സുവര്‍ണ്ണ ജൂബിലി ആഘോഷം ഫാ.ഡോ. റ്റി.ജെ.ജോഷ്വാ ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. ജേക്കബ് കുര്യന്‍ അധ്യക്ഷത വഹിക്കും.
16ന് അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കുര്‍ബ്ബാന അര്‍പ്പിക്കും. വൈകിട്ട് 6ന് ബാവായുടെ മാതൃ ഇടവകയായ വാകത്താനം വലിയ പള്ളിയില്‍ നിന്നുള്ള റാസയും സമീപ ഇടവകകളില്‍ നിന്നുള്ള തീര്‍ത്ഥാടക റാലിയും എത്തിച്ചേരും. സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവാ പ്രധാന കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് റാസ, വാഴ്വ്.
17ന് മൂന്നിന്മേല്‍ കുര്‍ബ്ബായ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. മികച്ച കോളജ് പ്രിന്‍സിപ്പലിനുള്ള അവാര്‍ഡ് ലഭിച്ച പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ടിനെ അനുമോദിക്കും. സമീപ സ്കൂളുകളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്യും. കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, നേര്‍ച്ച, പ്രഭാതഭക്ഷണം. ഉച്ചകഴിഞ്ഞ് മൂന്നിന് ജറുശലേം സെന്റ് മേരീസ് പള്ളിയുടെ കുരിശടിവരെയുള്ള പ്രദക്ഷിണത്തോടെ ഓര്‍മപ്പെരുന്നാള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment