ഓര്‍മപ്പെരുന്നാളിനും ഇടവക പെരുന്നാളിനും കൊടിയേറി

ഗാസിയാബാദ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഭാരതത്തിന്റെ അപ്പോസ്തലനായ വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മപ്പെരുന്നാളിനും ഇടവക പെരുന്നാളിനും കൊടിയേറി. 22ന് സമാപിക്കും. Notice
15ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് ഡല്ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയ റമ്പാന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. 11.30ന് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക പ്രസംഗ മത്സരം. 16 മുതല്‍ 17 വരെ വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരവും ക്രിസ്തുമസ് കരോളും. 18ന് വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, 7.15ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച. 19, 20 തീയതികളില്‍ വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, 7.30ന് ധ്യാനപ്രസംഗം. 21ന് വൈകിട്ട് 5.45ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് പെരുന്നാള്‍ പ്രദക്ഷിണം, 8ന് ആശീര്‍വാദം, കൈമുത്ത്, സ്നേഹവിരുന്ന്.
അവസാന ദിവസമായ 22ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. സജി യോഹന്നാന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment