മസ്കറ്റില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് കാരള്‍ നടത്തി

മസ്കറ്റ്: മസ്കറ്റിലെ എപ്പിസ്കോപ്പല്‍ ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കാരള്‍ സര്‍വ്വീസ് നടത്തി. റുവി സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന പരിപാടികളില്‍ ഓര്‍ത്തഡോക്സ് സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കി. Photo Gallery
തിരസ്ക്കരിക്കപ്പെട്ടവന്റെ തിരുന്നാള്‍ ആയിരുന്നു ക്രിസ്തുമസ്. ദൈവപുത്രനു  പിറക്കുവാന്‍ ലഭിച്ചത് രമ്യഹര്‍മ്യങ്ങളും മണിമാളികകളുമല്ലായിരുന്നു. കേവലം ഒരു കാലിത്തൊഴുത്തായിരുന്നു. നിസ്തുലമായ സ്നേഹത്തിന്റെ പ്രതീകമായിരുന്നു ദൈവപുത്രന്റെ ജനനം. സ്നേഹത്തിന്റെയും എളിമയുടെയും സമഭാവയുടെയും പങ്കുവെയ്ക്കലിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നല്‍കുന്നതെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പറഞ്ഞു.
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക, ഒമാന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ചര്‍ച്ച്, സെന്റ് ജെയിംസ് സി.എസ്.ഐ. ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഗാലാ, സെന്റ് എഫ്രയിം ക്നനയ  ചര്‍ച്ച് എന്നിവിടങ്ങളിലെ കൊയര്‍ സംഘങ്ങള്‍ ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിച്ചു.
എക്യുമെനിക്കല്‍ കമ്മിറ്റി പ്രസിഡന്റ് ഫാ. ജോജി ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ ഫാ. നൈനാന്‍ തോമസ്, റവ.ഡോ. ഷാജന്‍ ഇടിക്കുള, ഫാ. ബിനു  ജോണ്‍ തോമസ്, റവ. നില്‍ ദാനിയേല്‍, സെക്രട്ടറി രാജേഷ് ചാക്കോ എന്നിവര്‍  നേതൃത്വം നല്‍കി.മസ്കറ്റില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് കാരള്‍ നടത്തി.

Comments

comments

Share This Post

Post Comment