മലങ്കര സഭയുടെ അത്മായ പ്രണാമം പരമ്പരയുടെ ഉദ്ഘാടനം 31ന്

 കോട്ടയം: സമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനു ധീരമായ നേതൃത്വം നല്‍കിയ മലങ്കര സഭയിലെ ആദ്യകാല അത്മായ നേതാക്കളെ ആദരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ “ആത്മായ പ്രണാമം” അനുസ്മരണ പരമ്പര നടത്തും.
31ന് വൈകിട്ട് മൂന്നിന് ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മലങ്കര സഭയുടെ വളര്‍ച്ചയ്ക്ക് ിര്ണ്ണാനിയക പങ്കുവഹിച്ച, അത്മായപൌരുഷമായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയെ അദ്ദേഹത്തിന്റെ അറുപതാം ചരമവാര്‍ഷികത്തില്‍ അനുസ്മരിച്ചുകൊണ്ടാണ് അത്മായ പ്രണാമം എന്ന പരമ്പര സമാരംഭിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മേല്പട്ടക്കാര്‍ക്കൊപ്പം നിന്നുകൊണ്ട് സഭയെയും, സഭാംഗങ്ങളെയും, സമുദായത്തെയും നയിച്ച കെ.സി. മാമ്മന്‍ മാപ്പിളയുടെ സംഭാവനകളെ വിലയിരുത്തുന്ന സ്മാരക പ്രഭാഷണവും സഹായ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.
സമ്മേളനത്തില്‍ ജസ്റിസ് കെ. സുരേന്ദ്ര മോഹന്‍ അധ്യക്ഷത വഹിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണവും, മുന്‍ യു.എന്‍. അമ്പാസിഡറും കേരള ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സില്‍ ഉപാദ്ധ്യക്ഷനുമായ ടി.പി. ശ്രീനിവാസന്‍ സ്മാരക പ്രഭാഷണവും നടത്തും. കെ.സി. മാമ്മന്‍ മാപ്പിളയുടെ സ്മരണാര്‍ത്ഥം അന്നേദിവസം 50 പേര്‍ക്ക് വിവാഹസഹായം വിതരണം ചെയ്യും.

 

Comments

comments

Share This Post

Post Comment