മലാഡ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പെരുന്നാള്‍ ആഘോഷം

 

മലാഡ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പശ്ചിമ മുംബൈ മേഖലയിലെ പ്രഥമ ദേവാലയമായ മലാഡ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ പെരുന്നാളും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മയും 20, 21, 22 തീയതികളില്‍ നടത്തപ്പെടുന്നു.
അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവറുഗാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. 21ന് വൈകിട്ട് നഗരം ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു പ്രയോഗവും സ്നേഹവിരുന്നും. 22ന് രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും, 70 വയസ്സു തികഞ്ഞവരെ ആദരിക്കലും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. തോമസ് വര്‍ഗീസും, സഹവികാരി ഫാ. മാത്യു താന്നിമൂട്ടിലും അറിയിച്ചു.

 

Comments

comments

Share This Post

Post Comment