നിരണം പള്ളിയില്‍ തീര്‍ഥാടക സംഗമം

നിരണം: മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മപ്പെരുനാളിനോടനുബന്ധിച്ചു നിരണം പള്ളിയില്‍ നടന്ന തീര്‍ഥാടക സംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎല്‍എ, വികാരി ഫാ. സി. വി. ഉമ്മന്‍, അസി. വികാരി ഫാ. ജോണ്‍ കെ. വര്‍ഗീസ്, ഫാ. സഖറിയ പനയ്ക്കാമറ്റം, രാജു പുളിമ്പള്ളില്‍, സെക്രട്ടറി റെജി കണിയാംകണ്ടത്തില്‍, പി. തോമസ് വര്‍ഗീസ്, ഐപ്പ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥാടക സംഘത്തെ മാത്യൂസ് മാര്‍ തേവോദോസിയോസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. 26, 27 തീയതികളില്‍ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മപ്പെരുനാള്‍ നടക്കും. 27ന് 7.15ന് തോമസ് മാര്‍ അത്തനാസിയോസ് കുര്‍ബാന അര്‍പ്പിക്കും.

Comments

comments

Share This Post

Post Comment