സ്തേഫാനൊസ് സഹദായുടെ പെരുനാള് 29 മുതല്


ചെങ്ങന്നൂര് ഭദ്രാസനത്തിലെ കുറിച്ചിമുട്ടം സെന്റ്‌ സ്റ്റീഫന്സ് ഓര്ത്തഡോക്സ് പള്ളിയില്  പരിശുദ്ധ സ്തേഫാനൊസ് സഹദായുടെ ഓര്മ്മപെരുനാള് 2013 ഡിസംബര് 29 മുതല് 2014 ജനുവരി 8 വരെ  ആചരിക്കും. Notice  ഡിസംബര് 29 ഞായര്  വിശുദ്ധ കുര്ബ്ബാന, തുടര്ന്ന് പെരുനാള്  കൊടിയേറ്റ് . ജനുവരി 5, 6 ദിവസങ്ങളില്   ഫാ. ഷിബു ടോം വര്ഗ്ഗീസ്‌ മുത്തൂര്, ഫാ.  മത്തായി സക്കറിയ എന്നിവര് വചന ശുശ്രുഷ നിര്വഹിക്കും.  ജനുവരി 7 ചൊവ്വ
6ന് സന്ധ്യാ പ്രാര്ത്ഥന (എഴിക്കാട്‌ കുരിശിന് സൗധത്തില്) തുടര്ന്ന് പള്ളിയിലേക്ക് ഭക്തിനിര്ഭരമായ പ്രദക്ഷിണം. ജനുവരി 8 ബുധന് 7:30 ന് പ്രഭാതപ്രാര്ത്ഥന, 8:30ന് സുല്ത്താന്  ബത്തേരി ഭദ്രാസനാധിപന് അഭിവന്ദ്യ എബ്രഹാം മാര് എപ്പിപ്പാനിയോസ് തിരുമേനിയുടെ മുഖ്യ കാര്മികത്വത്തില്സുല്ത്താന്  ബത്തേരി ഭദ്രാസനാധിപന് അഭിവന്ദ്യ എബ്രഹാം മാര് എപ്പിപ്പാനിയോസ് തിരുമേനിയുടെ മുഖ്യ കാര്മികത്വത്തില് വിശുദ്ധ കുര്ബ്ബാന. ഇടവകയില്  70 വയസ്സ് പൂര്ത്തിയായവരെ അഭിവന്ദ്യ തിരുമേനി പൊന്നാട അണിയിച്ചാദരിക്കുന്നു.
ട്രോഫി വിതരണം , ശൈഹ്ലീക വാഴ്വ് , നേര്ച്ച വിളമ്പ് . പെരുനാള്  ചടങ്ങുകള്ക്ക്  ഫാ. കുര്യന് ജോസഫ്‌,  വികാരി ഫാ.  ബിനു ജോയി, ട്രസറ്റീ നൈനാന് ഡാനിയേല്, സെക്രട്ടറി ബൈജു കെ മാത്യു തുടങ്ങിയവര്  നേതൃത്വം നല്കും.

Comments

comments

Share This Post

Post Comment