ഡോവര്‍ സെന്റ് തോമസില്‍ ക്രിസ്തുമസ് ആഘോഷം

ഡോവര്‍: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ക്രിസ്തുമസ് ശുശ്രൂഷകളും ആഘോഷപരിപാടികളും 24, 25 തീയതികളിലായി നടക്കും.
24ന് വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് ക്രിസ്തുമസ് ഈവ്. സാമൂഹ്യ സാംസ്കാരിക സംഘടനാ നായകന്‍ അലക്സ് കോശി വിളനിലം ക്രിസ്തുമസ് സന്ദേശം നല്‍കും. ഇടവക കാരള്‍ സംഘം ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേസ്കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
25ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, ക്രിസ്തുമസ് ആരാധന, വിശുദ്ധ കുര്‍ബ്ബാന. ആഘോഷങ്ങളുടെ ഭാഗമായി കാരള്‍ സംഘം ഇടവകയിലെ വീടുകള്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് ദൂത് അറിയിക്കുകയുണ്ടായി. മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡോവറിലുള്ള ഹോപ് ഹൌസ് ഫുഡ് പാന്‍ട്രിക് അംഗങ്ങള്‍ സമാഹരിച്ച ഭക്ഷണ സാമഗ്രികള്‍ കൈമാറുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ഷിബു ഡാനിയേല്‍-വികാരി (845) 641-9132
റോസ്ളിന്‍ ഡാനിയേല്‍-ട്രസ്റി (973) 328-4887
ബൊ ജോഷ്വാ-സെക്രട്ടറി (845) 641-9618

Comments

comments

Share This Post

Post Comment