സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരതയ്ക്ക് അറുതിവരുത്തണം


കോട്ടയം: യേശുവിനെ തിരിച്ചറിയുക എന്ന ദൗത്യമാണ് ക്രിസ്മസ് കാലത്ത് നിര്‍വഹിക്കാനുള്ളതെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ യേശുവിനെ കണ്ട് പ്രവര്‍ത്തിക്കണമെന്നും ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു ബാവാ. ദരിദ്രര്‍, ബദ്ധന്മാര്‍, കുരുടന്മാര്‍, പീഡിതര്‍ എന്നിവരില്‍ യേശുവിനെ കാണണം. അന്ന് ആട്ടിടയര്‍ ശുദ്ധികൊണ്ടും വിദ്വാന്മാര്‍ ബുദ്ധികൊണ്ടും തിരിച്ചറിഞ്ഞ യേശുവിനെ ഇന്ന് ഭക്തികൊണ്ട് തിരിച്ചറിയാന്‍ കഴിയണം. മദ്യരഹിതവും ആര്‍ഭാടരഹിതവുമായ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരതയ്ക്ക് അറുതിവരുത്താനും ശ്രമിക്കണംബാവാ പറഞ്ഞു.

Comments

comments

Share This Post

Post Comment