കെ.സി. മാമ്മന്‍ മാപ്പിള ഉയര്‍ച്ചതാഴ്ചകളെ സമചിത്തതയോടെ നേരിട്ടു


കോട്ടയം: ഉയര്‍ച്ചതാഴ്ചകളെ സമചിത്തതയോടെ കൈകാര്യം ചെയ്ത വ്യക്തിത്വമാണ് കെ.സി. മാപ്പിളയെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. Photo Gallery
മലങ്കര ഓര്‍ത്തഡോക്സ് സഭ അല്‍മായ നേതൃസ്മൃതി അനുസ്മരണ പരമ്പരയും കെ.സി. മാമ്മന്‍ മാപ്പിള അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
അഗാധമായ ദൈവവിശ്വാസം കൊണ്ടാണു മാമ്മന്‍ മാപ്പിള പ്രതിസന്ധിഘട്ടങ്ങളെ നേരിട്ടത്. സഭയുടെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതിലും സഭയെ വളര്‍ത്തുന്നതിലും ഏറ്റവും കൂടുതല്‍ പ്രയത്ച്ചനി അദ്ദേഹം ദേശസ്നേഹവും സഭാ സ്നേഹവും മനുഷ്യസ്നേഹവും എന്നും തീവ്രമായി നിലനിര്‍ത്തി. മലങ്കര സഭയുടെ അല്‍മായ നിരയില്‍ ഒന്നാമനായ കെ.സി. മാമ്മന്‍ മാപ്പിളയെ സഭയ്ക്ക് ഒരു കാലത്തും മറക്കാന്‍ കഴിയില്ലെന്നും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തോടുള്ള സഭയുടെ കടപ്പാടു തീര്‍ത്താല്‍ തീരാത്തതാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത മേഖലയില്‍ വൈദഗ്ധ്യത്തോടെ നടത്തിയ പ്രവര്‍ത്തമാണു കെ.സി. മാമ്മന്‍ മാപ്പിളയെ മറ്റുള്ളവര്‍ക്കിടയില്‍ കൂടുതല്‍ തിളക്കമുള്ള വ്യക്തിത്വമാക്കിയതെന്ന് അധ്യക്ഷത വഹിച്ച ജഡ്ജി ജസ്റിസ് കെ. സുരേന്ദ്രമോഹന്‍ പറഞ്ഞു.
ഗുരുക്കന്മാരുടെ ഗുരുവും പത്രാധിപന്മാരുടെ പത്രാധിപരും നേതാക്കന്മാരുടെ നേതാവുമായിരുന്നു കെ.സി. മാമ്മന്‍ മാപ്പിളയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക്ക് തോമസ് പറഞ്ഞു.
പുതിയ തലമുറകള്‍ക്ക് എന്നും പ്രചോദനവും വെളിച്ചവും നല്‍കുന്ന ദര്‍ശനങ്ങളായിരുന്നു കെ.സി. മാമ്മന്‍ മാപ്പിളയുടേതെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
അല്‍മായ നേതൃസ്മൃതി പുരസ്കാരം കെ.വി. മാമ്മും, ഡോ.പി.സി. മാത്യു പുലിക്കോട്ടിലും കാതോലിക്കാ ബാവായില്‍ നിന്ന് ഏറ്റുവാങ്ങി. നിര്‍ധനരായ 60 പേര്‍ക്കുള്ള വിവാഹ ധനസഹായവും വിതരണം ചെയ്തു.
അല്‍മായ ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, വിവാഹ സഹായ സമിതി കണ്‍വീനര്‍ കോശി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment