ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം പിന്നില്‍ മുഖ്യമന്ത്രി


കോട്ടയം: ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോട്ടയം ബസേലിയോസ് കോളേജ് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസരംഗത്ത് സംസ്ഥാനം മുന്നിലാണ്. എന്നാല്‍, ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതല്ല സ്ഥിതി. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഈ വര്‍ഷം മുതല്‍ സ്വയംഭരണ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ 500ഓളം സ്വയംഭരണ കോളേജുകള്‍ ഉണ്ട്. എന്നാല്‍, കേരളത്തില്‍ ഒരെണ്ണംപോലും ഇല്ലായിരുന്നു. ഈ രംഗത്ത് നാം ഏറെ മുന്നേറണം.
ആര്‍.ശങ്കര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് 26 കോളേജുകള്‍ ഒരുമിച്ച് അനുവദിച്ചു. ഇതിലൊന്നാണ് ബസേലിയോസ് കോളേജ്. സ്ഥാപനകാലം മുതല്‍ മികവുപുലര്‍ത്താന്‍ ഈ കലാലയത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥികൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ., എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ.വി.ജോര്‍ജ്, വി.എന്‍.വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് സ്വാഗതം പറഞ്ഞു .

Comments

comments

Share This Post

Post Comment