ദേവലോകത്തേക്ക് ഭക്തജന പ്രവാഹം


കോട്ടയം. ദേവലോകം അരമനയില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്നീ ബാവാമാരുടെ സംയുക്ത ഓര്‍മപ്പെരുന്നാളിന് തീര്‍ഥാടക പ്രവാഹം. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയില്‍ നിന്ന് വികാരി ഫാ. ജോണ്‍ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള തീര്‍ഥയാത്രയ്ക്ക് കോടിമത പടിഞ്ഞാറേക്കര അങ്കണത്തില്‍ സ്വീകരണം നല്‍കി.
ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസ് കെ. മാണി എംപി, നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, കൌണ്‍സിലര്‍ ജാന്‍സി ജേക്കബ്, കെ.വി. ജോസഫ് റമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തീര്‍ഥാടനം സെന്‍ട്രല്‍ ജംക്ഷന്‍ വഴി കെകെ റോഡ് മലയാള മനോരമ ജംക്ഷനില്‍ എത്തിയപ്പോള്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഛായാചിത്രത്തില്‍ മലയാള മനോരമ കമ്പനി അഫയേഴ്സ്  ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ് വര്‍ഗീസ് ഹാരാര്‍പ്പണം നടത്തി. ബസേലിയസ് കോളജിനു മുമ്പില്‍ പ്രിന്‍സിപ്പല്‍ പ്രഫ. ജേക്കബ് കുര്യന്‍ ഏലിയാ കത്തീഡ്രലില്‍ വികാരി ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ ഹാരം അണിയിച്ചു. ഏലിയാ കത്തീഡ്രലില്‍നിന്നുള്ള റാസയുമായി ചേര്‍ന്ന് തീര്‍ഥയാത്ര കലക്ടറേറ്റ് ജംക്ഷന്‍, കഞ്ഞിക്കുഴിവഴി ദേവലോകം അരമനയിലെത്തി. അരമന കവാടത്തില്‍ മാനേജര്‍ ഫാ. എം.കെ. കുര്യന്‍  സ്വീകരിച്ചു.
തുടര്‍ന്ന് പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ കബറിങ്കല്‍ ധൂപപ്രാര്‍ഥന നടത്തി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയാസ് മാര്‍ അന്തോനിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യാക്കോബ് മാര്‍ ഏലിയാസ്, ജോഷ്വാ മാര്‍ നിക്കോദീമോസ് എന്നിവര്‍ പങ്കെടുത്തു.
ഫാ. ഡോ. ടി.ജി. ജോഷ്വ അനുസ്മരണ പ്രസംഗം നടത്തി.  കാതോലിക്കാ ബാവാ വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്വ് നല്‍കി.
ഇന്ന് ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം, പ്രദക്ഷിണം, ധൂപപ്രാര്‍ഥന, ആശീര്‍വാദം, നേര്‍ച്ചവിതരണം, പ്രഭാതഭക്ഷണം എന്നിവയോടുകൂടി സമാപിക്കും.

Comments

comments

Share This Post

Post Comment