വിശുദ്ധ മാതാവിന്റെ പെരുന്നാള്‍ വലിയ തോവാളയില്‍ 5 മുതല്‍ 15 വരെ


ഇടുക്കി: വലിയതോവാള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിനും ഇടവക പ്രതിഷ്ഠാ പെരുന്നാളിനും ജനുവരി 5ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊടിയേറും.
11ന് രാവിലെ 10ന് ഇടുക്കി ഭദ്രാസന ശുശ്രൂഷകസംഘം ഏകദിന സമ്മേളനം. 12ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന, 10.15ന് പിതൃസ്മൃതി (സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന), 10.30ന് ആദ്ധ്യാത്മിക സംഘടനാ വാര്‍ഷികം, വൈകിട്ട് 6ന് സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് ഫാ. കോശി വി. വര്‍ഗീസ് വചനശുശ്രൂഷ നടത്തും. 13ന് 6ന് സന്ധ്യാ നമസ്കാരത്തെ തുടര്‍ന്ന് ഫാ. കുരുവിള പെരുമാള്‍ ചാക്കോ വചനശുശ്രൂഷ നടത്തും. 14ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം.
അവസാന ദിവസമായ 15ന് 7.30ന് പ്രഭാത നമസ്കാരം, 8.30ന് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പെരുന്നാള്‍ സന്ദേശം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, വാഴ്വ്. 11ന് ആദ്യഫലലേലം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും.
ഇടവക വികാരി ഫാ. ഷിനോ സാം, ട്രസ്റി ചാക്കോ മറ്റത്തില്‍, സെക്രട്ടറി കെ.തോമസ് കണമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment