വി.മാര്‍തോമ്മാശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളും പാഴ്സണേജ് കൂദാശയും


നിരണം: പൂവന്മേലി, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചാപ്പലില്‍ വി.തോമാശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളും പുതിയതായി നിര്‍മ്മിച്ച പാഴ്സണേജ് കൂദാശയും 10, 11 തീയതികളില്‍ നടത്തുന്നു.
10ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ഭക്തിനിര്‍ഭരമായ റാസ. 11ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. 10.30ന് പാഴ്സണേജ് കൂദാശ, വാഴ്വ്, നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. തോമസ് വര്‍ഗീസ്, ട്രസ്റി പി.ഒ. നൈനാന്‍, സെക്രട്ടറി എം.പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment