പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയ പള്ളിയില്‍ പെരുന്നാള്‍ മഹാമഹം

മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പെരുന്നാള്‍ മഹാമഹം ജനുവരി 12 മുതല്‍ 20 വരെ നടത്തുന്നു. Notice
12ന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. കോശി മാത്യു പെരുന്നാള്‍ കൊടി ഉയര്‍ത്തും. 19ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം ചെമ്പെടുപ്പ് ഘോഷയാത്ര, 7ന് ഭക്തിനിര്‍ഭരമായ റാസ, പള്ളിചുറ്റി പ്രദക്ഷിണം, ആശീര്‍വാദം, ആകാശദീപക്കാഴ്ച. 20ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് കണ്ടനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10.30ന് വെച്ചൂട്ട്, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ സണ്‍ഡേസ്കൂള്‍ റാലി, വൈകിട്ട് 5.30ന് പള്ളിക്കുചുറ്റും പ്രദക്ഷിണം, കൊടിയിറക്ക്, രാത്രി 7.30ന് സാമൂഹിക നാടകം എന്നിവ നടക്കും.
ഇടവക വികാരി ഫാ. കോശി മാത്യു, സഹവികാരി ഫാ. റ്റി.എസ്. നൈനാന്‍, ട്രസ്റി എം.ജി. വര്‍ഗീസ് മാമൂട്ടില്‍, സെക്രട്ടറി എം.ജോര്‍ജ്ജ് പൊന്നോല എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment