പാവപ്പെട്ടവര്‍ ദൈവത്തിന്റെ പ്രതീകങ്ങള്‍: പരിശുദ്ധ കാതോലിക്കാ ബാവാ

ചേലക്കര: പാവപ്പെട്ടവരെ ദൈവത്തിന്റെ പ്രതീകങ്ങളായി കാണണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
വട്ടുള്ളി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ദേവാലയത്തിനു പുറത്തുള്ള ആരാധനയാണ് സാധുജനസേവനം. മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തു ദേശത്തിന്റെ വിളക്കായി ദേവാലയങ്ങള്‍ മാറണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ, കെ.രാധാകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്തംഗം ഇ. വേണുഗോപാല മേനോന്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, വൈദിക സെക്രട്ടറി ടി.പി. ഗീവര്‍ഗീസ്, വികാരി ഫാ. മാത്യു തോമസ്, ഫാ. ബേബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സന്ധ്യാനമസ്കാരം, കൂദാശ ഒന്നാം ഭാഗം, ആകാശക്കാഴ്ച, നേര്‍ച്ച എന്നിവ നടന്നു. 11ന് രാവിലെ 7.45ന് കൂദാശ രണ്ടാം ഭാഗം, കുര്‍ബ്ബാന, 11ന് ലേലം, പൊതുസദ്യ എന്നിവ നടക്കും.

Comments

comments

Share This Post

Post Comment