പരി. പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ തൃക്കുന്നത്തു സെമിനാരിയില്‍

തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിന് 19ന് കൊടിയേറും. 21ന് രാവിലെ 10ന് ഭദ്രാസന ശുശ്രൂഷക സംഘം ഏകദിന സമ്മേളനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. യാക്കോബ് തോമസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ഒ.പി. വര്‍ഗീസ് ക്ളാസ് നയിക്കും. Notice
22ന് രാവിലെ 10ന് 44 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 7.30ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന.
25ന് 8ന് അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 11ന് മര്‍ത്തമറിയം വനിതാസമാജം സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ അഖില മലങ്കര യുവജസംഗമം, പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം, ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും.

Comments

comments

Share This Post

Post Comment