ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി ശതാബ്ദിയുടെ നിറവിലേക്ക്

കൊല്ലം ഭദ്രാസനത്തിലെ പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളി ശതാബ്ദിയുടെ നിറവിലേക്ക്. Notice
19ന് ഉച്ചയ്ക്ക് 1.30ന് ശതാബ്ദി വിളംബര ഘോഷയാത്ര പള്ളിവേട്ടക്കാവ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് നല്ലില ജംഗ്ഷന്‍-ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന്‍ വഴി പള്ളിയില്‍ എത്തിച്ചേരുന്നു. ശതാബ്ദി ആഘോഷം വൈകിട്ട് 3ന് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടക്കും. സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ശതാബ്ദി സന്ദേശം നല്‍കും. ശതാബ്ദി സ്മാരക കവാട ശിലാസ്ഥാപനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കിഡ്നി ഫൌണ്ടേഷന്‍ ഫണ്ട് മന്ത്രി ഷിബു ബേബി ജോണില്‍ നിന്നും കിഡ്നി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ ഏറ്റുവാങ്ങും. ചികിത്സാ സഹായം അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറസ് മെത്രാപ്പോലീത്തായും, ഭവന നിര്‍മ്മാണ സഹായം മെമ്പര്‍ എന്‍.പീതാംബരക്കുറുപ്പും, വിദ്യാഭ്യാസ സഹായം എം.എ. ബേബി എം.എല്‍.എ.യും വിതരണം ചെയ്യും.
ജനറല്‍ കണ്‍വീനര്‍ കെ.സജി കിഴക്കേവീട്, ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ജി. പ്രതാപവര്‍മ്മ തമ്പാന്‍, സ്വാമി ഗുരുരത്നം ജ്ഞാതപസ്വി, ജനാബ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി, ഫാ. എം.എം. വൈദ്യന്‍, റവ. റ്റി.സി. മാത്യൂസ് കോര്‍-എപ്പിസ്കോപ്പാ, ഫാ. വിജയാനന്ദ്, ഫാ. വൈ. തോമസ്, ഫാ. ജേക്കബ് പണിക്കര്‍, ഫാ. റ്റി. തോമസുകുട്ടി, യു. ഷിജുകുമാര്‍, ജിബി ജേക്കബ് മാത്യു, കണ്‍വീനര്‍ ജി. മാത്യുക്കുട്ടി തടത്തിവിള എന്നിവര്‍ പ്രസംഗിക്കും. തുടര്ന്ന് കാതോലിക്കാ മംഗളഗാനവും സ്നേഹവിരുന്നും. വൈകിട്ട് 6 മുതല് വിവിധ കലാപരിപാടികള്, ആകാശ ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് വികാരി ഫാ. വി.ജി. കോശി വൈദ്യന് അറിയിച്ചു.

Comments

comments

Share This Post

Post Comment