ഇ.എം.എസ്സും, പി.എം.ജിയും, എ.കെ.ജി.യും-ഫാ. ബിജു പി. തോമസ്

ആധുനിക കേരള ചരിത്രത്തിലെ മഹാരഥന്മാരാണ് എ.കെ.ജി. എന്ന എം.കെ. ഗോപാലനും, ഇ.എം.എസ്. എന്ന ഇ.എം. ശങ്കരന്‍ മ്പൂതിരിപ്പാടും, ഇവരെ ഏകദേശം മാര്‍ക്ക്സിസ്റ് പ്രത്യയശാസ്ത്രത്തിന്റെ ചെറിയ ലോകത്തിനുള്ളില്‍ ചങ്ങലകള്‍കൊണ്ട് ബന്ധിച്ചിട്ടു എന്നൊരു പ്രഖ്യാതിയുണ്ട്. കേരള ചരിത്രത്തില്‍ അതുല്യമായ സ്ഥാനം അലങ്കരിക്കുന്ന മനുഷ്യസ്നേഹികളാണ് ഇരുവരും. ഇപ്രകാരം അനുയായികള്‍ തങ്ങളുടേതു മാത്രമായി ബ്രാന്‍ഡ് ചെയ്തു നശിപ്പിച്ചു കളഞ്ഞ വ്യക്തിത്വങ്ങള്‍ അനേകമാകുന്നു. അക്കാര്യത്തില്‍ മാത്രം കേരളത്തില്‍ മത-സാംസ്ക്കാരിക, രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഒന്നുമില്ല. അത്തരം സങ്കുചിതമായ ലോകത്തില്‍ നിന്നും ഇവരെ വിമോചിപ്പിക്കേണ്ടത് ആവശ്യമെന്നു തോന്നുന്നു.
എ.കെ.ജി.യും, ഇ.എം.എസ്സും ഒക്കെ കേരള ജനതയില്‍ നിന്നുപോലും വിസ്മൃതിയിലാകുന്നു എന്നത് ഖേദകരം തന്നെയാണ്. കേരളം ലോകത്തിനു സമ്മാനിച്ച മഹാന്മാരാണിവര്‍. ഭൂഗോളത്തിന്റെ മറ്റെവിടെയെങ്കിലും ഇവര്‍ ജനിച്ചിരുന്നെങ്കില്‍ മാര്‍ക്സും, ഏഗല്‍സും, മഹാത്മാ ഗാന്ധിയും പോലെ ആഗോള പ്രശസ്തി നേടുമായിരുന്നു എന്നു തോന്നിപ്പോകുന്നു. അങ്ങ ഒരു ദ്രോഹം മഹാന്മാരോട് ചെയ്യാതിരിക്കുവാന്‍ നമുക്ക് കടമയുണ്ട്.
ഇ.എം.എസ്സും പി.എം.ജി.യും
ഇ.എം.എസ്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞിട്ട് 15 വര്‍ഷം. എത്ര വേഗതയിലാണ് കാലചക്രം തിരിയുന്നത്. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍ മ്പൂതിരിപ്പാട് ജൂണ്‍ 13, 1909ന് ജനിക്കുകയും മാര്‍ച്ച് 19, 1998ല്‍ അന്തരിക്കുകയും ചെയ്തു. ഭാരതത്തിലെ അറിയപ്പെട്ട കമ്മ്യൂണിസ്റ് നേതവും, മാര്‍ക്ക്സിസ്റ്-സോഷ്യലിസ്റ് തീയറിസ്റും, എഴുത്തുകാരുനും, വിപ്ളവകാരിയും, ജീവിത ശൈലിയില്‍ തികഞ്ഞ ഗാന്ധിയും ആയിരുന്നു ഇ.എം.എസ്. സ്വാതന്ത്യ്രാനന്തരം ഭാരതത്തിലെ പ്രഥമ ജനായത്തപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു. 88-ാം വയസ്സില്‍ 1998ല്‍ അന്തരിയ്ക്കുമ്പോള്‍ ദരിദ്രരുടെ ലോകത്തില്‍ ദരിദ്രനായി ജനിച്ച് മാതൃകയുള്ള കമ്മ്യൂണിസ്റായി കടന്നുപോയി.
കേരള ചരിത്രത്തില്‍ അദ്ദേഹം എക്കാലവും ഓര്‍ക്കപ്പെടാന്‍ കാരണങ്ങള്‍ അനേകം ആണ് എങ്കിലും അദ്ദേഹത്തിന്റെ വിപ്ളവാത്മക ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍, ലോകചരിത്രത്തില്‍ തന്നെ സമാതകള്‍ ഇല്ലാത്ത ഒരു ഭരണാധികാരിയുടെ നിലപാടാണ്. കമ്മ്യൂണിസ്റ് പ്രത്യേയശാസ്ത്രത്തില്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ഇല്ലെങ്കിലും ഇ.എം.എസ്സിന്റെ നിലപാടുകളെ പ്രസ്ഥാനത്തിനു കവരുവാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഇ.എം.സ്സിന്റെ ഭൂ-വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്ക് മറ്റ് പല സംസ്ഥാനങ്ങളിലും അനുകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതും ഇവിടെ സ്മരണിയമാണ്.
സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായും ജനറല്‍ സെക്രട്ടറിയായും 14 വര്‍ഷങ്ങള്‍ നേതൃത്വം നല്‍കിയ ഇ.എം.എസ്സ്. ഭാരത്തിലെ ഒട്ടുമിക്കവാറും സംസ്ഥാനങ്ങളില്‍ പ്രസ്ഥാനത്തിന്റെ സാന്നിധ്യം നല്‍കുവാന്‍ കഴിയുകയും ചില സംസ്ഥാനങ്ങളുടെ ഭരണരുചി അറിയുവാന്‍ പ്രസ്ഥാനത്തെ സഹായിക്കുകയും ചെയ്തു.
ഒരു സമ്പൂര്‍ണ്ണ അവിശ്വാസിയായിരുന്നു ഇ.എം.എസ്., എന്നാല്‍ വിജ്ഞാനകുതുകിയായിരുന്ന അദ്ദേഹം വിശ്വാസിയായ ക്രൈസ്തവ ബിഷപ്പില്‍ നിന്നു അറിവു സ്വീകരിക്കുവാനും സംവാദങ്ങളിലേര്‍പ്പെടുവാനും വിനയം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസികളുമായുള്ള ബന്ധത്തെ സംബന്ധിച്ച് സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുകയാണ്. ഒന്ന് ചുവന്ന ബിഷപ്പെന്ന് ഭാരതത്തിലും പുറത്തും അറിയപ്പെട്ടിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസിന്റെ പ്രഭാഷണ പരമ്പരയില്‍ സംബന്ധിക്കുവാന്‍ കോട്ടയം സോഫിയാ സെന്ററില്‍ വന്നിരുന്ന കാര്യമാണ്.
സഞ്ചരിക്കുന്ന സര്‍വ്വ വിജ്ഞാനകോശം എന്നറിയപ്പെട്ടിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ്, ലോകം മുഴുവന്‍ സഞ്ചരിച്ച് ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ സംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങള്‍ മനസ്സിലാക്കി തിരികെ കേരളത്തില്‍ വരുമ്പോള്‍ കാര്യങ്ങള്‍ മസ്സിലാക്കുവാന്‍ കേരളത്തിലെ ബുദ്ധിജീവികള്‍ അദ്ദേഹത്തിന്റെ അരികില്‍ വരുമായിരുന്നു. 1994ല്‍ ഏകദേശം ഒരു ഡസനിലധികം പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ഇ.എം.എസ്. പി.ജി. എന്നറിയപ്പെട്ടിരുന്ന വിജ്ഞാനകുതുകയായിരുന്ന പി. ഗോവിന്ദപ്പിള്ളയും മറ്റും ആ പ്രഭാഷണ പരമ്പരയില്‍ ശ്രോതാക്കള്‍ ആയിരുന്നു. ഇ.എം.എസ്. വന്നത് അദ്ദേഹത്തിന്റെ വിജ്ഞാന കുറവുകൊണ്ടല്ല, മറിച്ച് റഷ്യയില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുമായും അന്നത്തെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാര്‍ ഗ്രീഗോറിയോസ് റഷ്യയില്‍ സ്ഥിരസന്ദര്‍ശകനായിരുന്നു. റഷ്യയിലെ സംഭവവികാസങ്ങള്‍ അറിയുന്നതിനാണ് അദ്ദേഹം താത്പര്യം കാട്ടിയിരുന്നത്.
നിത്യചൈതന്യയതി, മാര്‍ ഗ്രീഗോറിയോസിനെഴുതിയ ഒരു കത്തില്‍ റഷ്യയിലെ പെരിസ്ട്രോയിക്കയിലും, ഗ്ളാസ്തസ്തിലും മാര്‍ ഗ്രീഗോറിയോസിന്റെ സ്വാധീനം കാണുന്നു എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പി. ഗോവിന്ദപ്പിള്ള മാര്‍ ഗ്രീഗോറിയോസിനെ ഗുരുവായി കാണുകയും പിന്നീട് മാര്‍ ഗ്രീഗോറിയോസിന്റെ “മതവും മാര്‍ക്സിസവും” എന്ന വിശേഷപ്പെട്ട ഒരു ഗ്രന്ധവും രചിച്ച് തന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു.
രണ്ടാമതൊരു കാര്യം മാര്‍ ഗ്രീഗോറിയോയും, ഇ.എം.എസ്സും വിശ്വാസിയും, അവിശ്വാസിയും ആയിരുന്നെങ്കിലും സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് അതൊരു തടസ്സമായില്ല. അവരുടെ നല്ല ബന്ധത്തിന്റെ പ്രതിഫലമായി ഒരു നല്ല ഗ്രന്ഥം കേരളത്തിനു കിട്ടി അത് ‘മതനിരപേക്ഷത ഒരു സംവാദം, ഇ.എം.എസ്സിന്റെ പ്രതികരണത്തോടുകൂടി” എന്ന ഗ്രന്ഥമാണ്.
മതജീവിതം അതിശക്തമായി വേരോട്ടം ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്തെ, ഭൂരിപക്ഷം വരുന്ന വിശ്വാസികളെയും ന്യൂനപക്ഷമായ അവിശ്വാസികളെയും കൂട്ടിയിണക്കി മൂന്നുതവണ ഒരു അവിശ്വാസി ഭരണയന്ത്രം നീക്കി എന്നത് അതിശയനീയം തന്നെയാണ്. വ്യക്തി പ്രഭാവവും, സാമൂഹ്യ പ്രശ്നങ്ങളോടുള്ള നേതാവിന്റെ സമര്‍പ്പണവും കാരണമാണ് ഇത്രയും ജനപിന്തുണ ലഭിക്കുന്നതിനു ഹേതു.
തടസങ്ങളെ വെല്ലുവിളിച്ചു മുന്നേറുന്നവാണ് ഒരു ശരിയായ നേതാവ്. തടസ്സങ്ങളുടെ മുമ്പില്‍ അടിപതറുന്നവല്ല. ഒരു നല്ല നേതാവില്‍ അനര്‍ഗളം സംസാരിക്കുന്നതിനുള്ള കഴിവ് സര്‍വ്വദാല്‍ പ്രധാനമാണ്. ഇ.എം.എസ്സിന്റെ സംസാരത്തിലെ വൈകല്യം രഹസ്യമല്ല. എന്നാല്‍ സാമൂഹ്യ പ്രശ്നങ്ങളോടുള്ള സമര്‍പ്പണവും, പ്രശ്നങ്ങളെ അതിജീവിച്ച് ജനങ്ങള്‍ക്കായി പോരാടാനുള്ള വിപ്ളവവീര്യവും അവയെ മറികടക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചു.
കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഇ.എം.എസ്സ്. നല്‍കിയ സംഭാവനയും കേരളം വിസ്മരിക്കുവാന്‍ പാടില്ല. കേസരി ബാലകൃഷ്ണപിള്ളയും, ജോസഫ് മുണ്ടശ്ശേരിയും എം.പി. പോളും, കെ. ദാമോദരനും, ഇ.എം.എസ്സും മറ്റും ചേര്‍ന്നു വളര്‍ത്തിയ പ്രസ്ഥാനമാണ് പില്‍ക്കാലത്ത് പുരോഗമ സാഹിത്യപ്രസ്ഥാനം എന്നറിയപ്പെട്ട Progressive Association for Art and Letters.
കേരളത്തിന്റെ ഭരണരംഗത്ത് ഇത്രയും ബഹുമുഖപ്രതിഭയായ ഒരു മുഖ്യമന്ത്രി ഇ.എം.എസ്സിനു തുല്യം ആരുമില്ല. എന്നെ അദ്ദേഹത്തിലേക്ക് ഏറ്റവും ആകര്‍ഷിക്കുന്നത് ജീവിത ലാളിത്യം അല്ലാതെ മറ്റൊന്നുമല്ല.
ഭാരതത്തിന്റെ പ്രതിപക്ഷ നേതാക്കന്മാരുടെ ലിസ്റില്‍ 1952 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ മലയാളിയായ എ.കെ. ഗോപാലന്‍ ആയിരുന്നു എന്നത് ഏതൊരു മലയാളിയെയും അഭിമാനത്തിന്റെ നെറുകയില്‍ കയറ്റുന്ന അനുഭവം തന്നെയാണ്. പ്രായം കൊണ്ട് എ.കെ.ജി., ഇ.എം.എസ്സിനു മുതിര്‍ന്നയാളാണ്. 1904 ഒക്ടോബര്‍ ഒന്നാം തീയതി കണ്ണൂരിലാണ് ജനനം. അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന എ.കെ.ജി. മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്യ്ര സമരത്തില്‍ ആകൃഷ്ടനായി ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സംബന്ധിച്ചു. അങ്ങനെ ക്രമേണ അദ്ദേഹം സമര്‍പ്പിതനായ പൂര്‍ണ്ണസമയ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകനായി രൂപപ്പെടുകയായിരുന്നു.
1927ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാകുകയും ഖാദി പ്രസ്ഥാനത്തിലും, ഹരിജനോന്ഥാരണ പ്രവര്‍ത്തനങ്ങളിലും സജീവമായി. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തതില്‍ 1930ല്‍ അറസ്റിലുമായി. പല തവണ ജയിലിലായ അദ്ദേഹം ഭാരതം സ്വാന്ത്യ്രം  പ്രാപിക്കുമ്പോഴും ജയിലിലായിരുന്നു. ഇന്ന് രാഷ്ട്രീയക്കാര്‍ ജയിലിലാകുന്നതും, കേസില്‍ അകപ്പെടുന്നതും പറയുവാന്‍ അറപ്പുണ്ടാക്കുന്ന കാര്യങ്ങളിലാണ് എന്നത് ലജ്ജാകരം തന്നെയല്ലാതെന്താണ്?.
നാവില്‍ വെള്ളമൂറുന്ന ഇന്ത്യന്‍ കോഫി ഹൌസിന്റെ സംഘാടനത്തിന് എ.കെ.ജി.യുടെ സംഭാവന മറക്കുവാന്‍ കഴിയുകയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള രാഷ്ട്രീയക്കാരന്‍ കടന്നുപോയ വഴികള്‍ അതിജീവനത്തിന്റെ കനല്‍വഴികളാണ്.

Comments

comments

Share This Post

Post Comment