കടമ്മനിട്ട ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 19, 20 തീയതികളില്‍

കടമ്മനിട്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ 171-ാമത് പെരുന്നാളിന് കൊടിയേറി. 16, 17, 18 ദിവസങ്ങളില്‍ ഫാ. കുര്യന്‍ ദാനിയേല്‍, ഫാ. പി.കെ. ഗീവര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് പൊന്നോല എന്നിവര്‍ വചന ശുശ്രൂഷ നടത്തും. 18ന് രാവിലെ 9ന് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നേത്രദാന ബോധവല്‍ക്കരണ ക്ളാസും, സൌജന്യ നേത്ര ചികിത്സാ ക്യാംപും. 19ന് രാവിലെ പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന, പിതൃസ്മൃതി, വൈകിട്ട് 6ന് പഴയ പള്ളിയില്‍ സന്ധ്യാനമസ്കാരം, 7ന് റാസ.
20ന് രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പകല്‍ റാസ, ശ്ളൈഹിക വാഴ്വ്, സമ്മാന വിതരണം, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

Comments

comments

Share This Post

Post Comment