മര്‍ത്തമറിയം സമാജം ഡല്‍ഹി ഭദ്രാസന ഏകദിനസമ്മേളനവും കലാമത്സരങ്ങളും

മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ഏകദിന സമ്മേളനവും കലാമത്സരങ്ങളും ജനുവരി 19ന് മയൂര്‍ വിഹാര്‍ ഫേസ്-3 സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തുന്നു.
ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയാ റമ്പാന്‍ ഉദ്ഘാടനം ചെയ്യും. സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സാം വി. ഗബ്രിയേല്‍ മുഖ്യപ്രഭാഷണം നടത്തും. ബൈബിള്‍ ക്ളാസ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. ഫാ. ഷാജി മാത്യൂസ്, ഫാ. ബിജു ഡാനിയേല്‍, ബേബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment