യുവജനപ്രസ്ഥാനം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം

പെരുമ്പെട്ടി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം ജനുവരി 19ന് ഞായറാഴ്ച 3 മണി മുതല്‍ പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് നടത്തപ്പെടും.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.യൂഹാനോന്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍ ഉദ്ഘാടനം ചെയ്യും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തില്‍ “പരിസ്ഥിതി സംരക്ഷണവും മനുഷ്യ അന്തസ്സും” എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. സഭാ മാനേജിംങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത് മോഡറേറ്റര്‍ ആയിരിക്കും.
ഫാ.ഗീവര്‍ഗീസ് പൊന്നോല, ഫാ.സൈമണ്‍ വര്‍ഗീസ്, ഫാ.മാത്യു അലക്സ് ബ്രിന്‍സ്, ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, റോബിന്‍ ജേക്കബ് റോയി എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment