സ്റീഫന്‍ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കാത്ത രാഷ്ട്രീയ വ്യക്തിത്വം

മാവേലിക്കര: വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കാതെ സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മഹദ്‌വ്യക്തിത്വമായിരുന്നു സി.എം. സ്റ്റീഫന്റേതെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു. Photo Gallery
കേന്ദ്രമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി.എം. സ്റ്റീഫന്റെ മുപ്പതാം ചരമവാര്‍ഷികത്തിന് ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിച്ച അല്‍മായ നേതൃസ്മൃതി സി.എം. സ്റ്റീഫന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗ പാടവത്താല്‍ പ്രവര്‍ത്തകരെ ഒന്നിച്ചു നിര്‍ത്തി രാഷ്ട്രീയമെന്നാല്‍ യഥാര്‍ത്ഥ ജനസേവനമാണെന്നു തെളിയിച്ച മാതൃകാ വ്യക്തിത്വമായിരുന്നു സ്റ്റീഫന്‍. സ്റ്റീഫന്‍ പ്രസംഗിക്കുന്നുവെന്ന ചുവരെഴുത്തുകള്‍ മാത്രം മതിയായിരുന്നു ആളുകൂടാന്‍. എന്നാല്‍ ഇന്നത്തെ കാലത്തു റോഡില്‍ കൂടി നടക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ വ്യാപകമായിരിക്കുന്നു.
വയ്ക്കുന്നവര്‍ക്കു പോലും ആരുടെ ബോര്‍ഡുകള്‍ ആണെന്നു അറിയില്ലെന്നും ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി പ്രവര്‍ത്തിച്ച സ്റ്റീഫന്‍ ഓര്‍ത്തഡോക്സ് സഭയുടെ മികച്ച ആത്മായ പുത്രനാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി പ്രഭാഷണം നടത്തി.
രാജു എബ്രഹാം എം.എല്‍.എ., ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോണ്‍ ജോസഫ്, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട, ഫാ. ഡി. ഗീവര്‍ഗീസ്, സൈമണ്‍ കൊമ്പശ്ശേരില്‍, ജി. കോശി തുണ്ടുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment