മനുഷ്യ അന്തസ്സ് സംരക്ഷിച്ചുളള പ്രകൃതി സംരക്ഷണം ആവശ്യം:ഒ.സി.വൈ.എം.

പെരുമ്പെട്ടി: മനുഷ്യ അന്തസ്സിനെ നിരാകരിച്ചുളള പ്രകൃതി സംരക്ഷണം സാധ്യമല്ലെന്ന് യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍.
പെരുമ്പെട്ടി സെന്റ് മേരീസ് പളളിയില്‍ നടന്ന അയിരൂര്‍ മേഖല യുവജനപ്രസ്ഥാനം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യര്‍ക്കുണ്ട് എന്നാല്‍ മനുഷ്യ ജീവിത സാഹചര്യങ്ങളെ കണക്കിലെടുക്കാതെയുളള പ്രകൃതി സംരക്ഷണം സാധ്യമല്ല. പ്രകൃതിക്ക് അനുയോജ്യമായ ജീവിത ശൈലികള്‍ പുലര്‍ത്തുവാന്‍ പശ്ചിമ ഘട്ടത്തിലുളള ജനങ്ങളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.യൂഹാനോന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാമാക്കി “പരിസ്ഥിതി സംരക്ഷണവും മനുഷ്യഅന്തസ്സും””എന്ന വിഷയത്തില്‍ ചര്‍ച്ചാ സെമിനാര്‍ നടന്നു. സഭാ മാനേജിംങ് കമ്മറ്റിയംഗം അഡ്വ.മാത്യൂസ് മഠത്തേത്ത് മോഡറേറ്ററായിരുന്നു. മിന്റ മറിയം വര്‍ഗീസ്, ജീന്‍ ഫിലിപ്പ് സജി, റോഹന്‍ ജേക്കബ് സി.രാജന്‍, റോബിന്‍ ജേക്കബ് റോയി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കലാമത്സര വിജയികളായവരെ ചടങ്ങില്‍ അനുമോദിച്ചു.
ഫാ.മാത്യു അലക്സ് ബ്രിന്‍സ്, ഫാ.സൈമണ്‍ വര്‍ഗീസ്, ഫാ.സൈമണ്‍ ജേക്കബ് മാത്യു, ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, അനു വര്‍ഗീസ്, റ്റോം പ്രകാശ്, സൂസന്‍ ജേക്കബ്, റോബിന്‍ ജേക്കബ് റോയി എന്നിവര്‍ പ്രസംഗിച്ചു.
ഭദ്രാസനാടിസ്ഥാനത്തില്‍ പെരുമ്പെട്ടി സെന്റ് മേരീസ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ “ഗ്നോസിസ് 2014” എന്ന പേരില്‍ നടത്തിയ ക്വിസ്സ് മത്സരത്തില്‍ സീതത്തോട് മാര്‍ ഗ്രീഗോറിയോസ് ഒന്നാം സ്ഥാനവും അയിരൂര്‍ സെന്റ് മേരീസ് ചെറിയപളളി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Comments

comments

Share This Post

Post Comment