പെരിങ്ങനാട് വലിയപള്ളിയില്‍ പെരുന്നാളും കണ്‍വന്‍ഷനും ആരംഭിച്ചു

പെരിങ്ങനാട് മര്‍ത്തശ്മൂനി ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിനും കണ്‍വന്‍ഷനും കൊടിയേറി. 28ന് സമാപിക്കും. 24ന് രാവിലെ 10ന് ഫാ. ജോര്‍ജി ജോസഫ് അടൂര്‍ ധ്യാനയോഗം നടത്തും. വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7ന് ഫാ. എം.എം. വൈദ്യന്‍ തേവലക്കര വചനശുശ്രൂഷ നടത്തും. 8ന് സമര്‍പ്പണ പ്രാര്‍ത്ഥന, ആശീര്‍വാദം. Notice
25ന് രാവിലെ 7.45ന് വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7ന് ഫാ. ജേക്കബ് കോശി പുത്തൂര്‍ വചന ശുശ്രൂഷ നടത്തും. 8ന് സമര്‍പ്പണ പ്രാര്‍ത്ഥന, ആശീര്‍വാദം. 26ന് രാവിലെ 8.15ന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം ഫാ. പി.വൈ. ജെസ്സന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് അഖില മലങ്കര ക്വിസ് മത്സരം, വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7ന് ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി വചന ശുശ്രൂഷ നടത്തും. 8ന് സമര്‍പ്പണ പ്രാര്‍ത്ഥന, ആശീര്‍വാദം.
27ന് വൈകിട്ട് 7ന് ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, ആകാശദീപക്കാഴ്ച. 28ന് രാവിലെ 8.15ന് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, 10ന് തണല്‍ ചാരിറ്റി ധനസഹായ വിതരണം, തുടര്‍ന്ന് പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, നേര്‍ച്ചവിളമ്പ്, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, കൊടിയിറക്ക് എന്നിവ നടക്കും.
ഇടവക വികാരി വെരി. റവ. ജോണ്‍ സി. വര്‍ഗീസ് കോര്‍-എപ്പിസ്കോപ്പാ, ട്രസ്റി കെ. ജോണ്‍ കുളത്തുംകരോട്ട്, സെക്രട്ടറി ഡൂബി കോശി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment