കോട്ടയം പഴയ സെമിനാരിയുടെ തപാല്‍ സ്റാംപ് ഉടന്‍

ന്യൂഡല്‍ഹി: തിരുവിതാംകൂറില്‍ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട കോട്ടയം പഴയ സെമിനാരിയുടെ ഇരുന്നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം തപാല്‍ സ്റാംപ് പുറത്തിറക്കും.
കേന്ദ്രവാര്‍ത്താവിനിമയ, ഐ.ടി. മന്ത്രി കപില്‍ സിബല്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനെ ഇക്കാര്യം അറിയിച്ചു. അഞ്ച് രൂപയുടെ സ്റാംപിനു പുറമെ ആദ്യദിന കവറും സെമിനാരിയെക്കുറിച്ച് ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള ലേഖനവും പുറത്തിറക്കും.

Comments

comments

Share This Post

Post Comment