സെന്റ് ഗ്രീഗോറിയോസ് കോളജ് ഓഫ് ഡയാലിസിസ് ടെക്നോളജിയുടെ കൂദാശ നടത്തി

പരുമല: പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് കോളജ് ഓഫ് ഡയാലിസിസ് ടെക്നോളജിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
അഭിവന്ദ്യ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്ത സഹകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, ആശുപത്രി സി.ഇ.ഒ. എം.സി. പൌലോസ്, ചാപ്ളിന്‍ ഫാ. കെ.ജെ. വര്‍ഗ്ഗീസ്, ഡയറക്ടര്‍ ഡോ.അലക്സ് പോള്‍, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേഷ് ജോസഫ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മികച്ച സേവനത്തിനുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്തു.

Comments

comments

Share This Post

Post Comment