ഭാസുര സ്മരണ പ്രയാണം ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധായ പ.വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കുന്ന സഭയിലെ പ്രഥമ ദേവാലയമായ അലൈന്‍ സെന്റ് ഡയീഷ്യസ് ദേവാലയത്തിന്റെ കൂദാശയോട് അനുബന്ധിച്ച് യുവജനപ്രസ്ഥാനം യു.എ.ഇ. സോണ്‍ സംഘടിപ്പിക്കുന്ന ഭാസുര സ്മരണ പ്രയാണം (പ.പിതാവിന്റെ ഛായാചിത്രം വഹിച്ചുക്കൊണ്ടുള്ള യാത്ര) 31ന് അലൈന്‍ ഇടവകയില്‍ നിന്ന് ആരംഭിച്ചു.
ആദ്യസ്വീകരണ സ്ഥലമായ റാസല്‍ഖൈമ സെന്റ് മേരീസ് ദേവാലയത്തില്‍ പ്രയാണം എത്തിച്ചേരുന്നതും തുടര്‍ന്നുള്ള വെള്ളിയാഴ്ചകളില്‍ യു.എ.ഇ.യിലെ എല്ലാ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലും എത്തി സ്വീകരണം ഏറ്റുവാങ്ങി കൂദാശ ദിവസമായ ഫെബ്രുവരി 28ന് അലൈന്‍ ദേവാലയത്തില്‍ എത്തിച്ചേരും. പ്രസ്ഥാനം സോണല്‍ പ്രസിഡന്റ് ഫാ. സ്കറിയാ മാത്യു, സെക്രട്ടറി ജെറി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment