എം.ജി.ഒ.സി.എസ്.എമ്മിന്റെ പഥമ കോളജ് സമ്മിറ്റ്

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എമ്മിന്റെ പ്രഥമ  കോളജ് സമ്മിറ്റ് ന്യൂജേഴ്സി മിഡ്ലാന്‍ഡ് പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ ജനുവരി നാലിന് നടന്നു. യോശുവ: 1:19  ആയിരുന്നു കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാവിഷയം.
സോഷ്യല്‍ ലൈഫുമായി സമരസപ്പെടുന്നതിലെ പ്രശ്നങ്ങള്‍, പുതിയ ചുമതലകള്‍, ടൈം മാനേജ്മെന്റ്, പുതുതായി ലഭിച്ച സ്വാതന്ത്യ്രം, അംഗമായിരിക്കുന്ന കമ്യൂണിറ്റിയുമായുള്ള ബന്ധം, കോളജ് തലത്തിലെ ബന്ധങ്ങളെ മാനേജ് ചെയ്യുക തുടങ്ങി ഭദ്രാസനത്തിലെ കോളജ്  വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കാനൊരു ഓപ്പണ്‍ഫോറം രൂപീകരിക്കാനും സ്പിരിച്വല്‍ കൌണ്‍സലിംഗ്, നവീകരണം, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് തുടങ്ങിയവയിലൂടെ നവീകരണത്തിനുമാണ് കോണ്‍ഫറന്‍സ് നടത്തിയത്. ഫെലോഷിപ്പ്, വര്‍ക്ഷോപ്പുകള്‍, കരിയര്‍ കൌണ്‍സലിംഗ് തുടങ്ങിയവ  ഉത്സാഹം പകര്‍ന്നു.
ഭദ്രാസന മെത്രാപ്പൊലിത്തയും എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റുമായ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലിത്ത സമ്മേളനത്തില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്താന്‍ സാധിച്ചില്ല. ഭദ്രാസനത്തിന്റെ ഈ സംരംഭത്തിന് തിരുമേനിയുടെ ആശീര്‍വാദവും അനുഗ്രഹങ്ങളുമുണ്ടായിരുന്നു. ഫാ. കെ.കെ. കുര്യാക്കോസ്, ഫാ. വി.എം ഷിബു, ഫാ. വിജയ് എ തോമസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ജസ്റിന്‍ ജോണ്‍, പൊന്നു വര്‍ഗീസ് ജോണ്‍, മെറില്‍ പോത്തന്‍, ബിന്‍സി തോമസ്, പ്രിന്‍സി ഏബ്രഹാം, സോളമന്‍ സാമുവല്‍, പ്രിന്‍സി ജേക്കബ് തുടങ്ങിയ എം.ജി.ഒ.സി.എസ്.എം ആലുംനൈ അംഗങ്ങള്‍ സംബന്ധിച്ചു. ഭദ്രാസന എം.ജി.ഒ.സി.എസ്.എം. വൈസ് പ്രസിഡന്റ്, ഫാ. വി.എം ഷിബുവിന്റെ പ്രാര്‍ത്ഥനയോടെ സമ്മേളനം തുടങ്ങി. കോളജ് ജീവിതത്തിലെ പ്രലോഭനങ്ങള്‍ എന്ന പേരില്‍ ഫാ. വിജയ് ഏബ്രഹാം അവതരിപ്പിച്ച വര്‍ക് ഷോപ്പില്‍ അച്ചന്‍ തന്റെ കോളജ് പഠനകാലത്തു നിന്നുള്ള ഉദാഹരണങ്ങള്‍ സഹിതം അവതരിപ്പിച്ചു.
വിശ്വാസവും സമുദായവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഫാ. ഗീവര്‍ഗീസ് ജോണ്‍ വര്‍ക് ഷോപ്പ് നടത്തി. കോളജ് വിദ്യാര്‍ഥികള്‍ നേരിടുന്ന പല വെല്ലുവിളികളെയും അദ്ദേഹം പ്രതിപാദിച്ചു. ഫാ. വിജയ് ഏബ്രഹാം തോമസും ബിന്‍സി തോമസും ചേര്‍ന്ന് നടത്തിയ വര്‍ക് ഷോപ്പ് കോളജ് ജീവിതത്തിലെ ഡേറ്റിംഗിനെകുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കോളജ് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെയും വെല്ലുവിളികളെയും കുറിച്ചും ജീവിതത്തില്‍ വിജയം നേടുന്നതിന് സഭയുടെ പങ്കിനെക്കുറിച്ചും ആലുംനൈ നിരവധി ക്ളാസുകള്‍ നടത്തി. വൈദികരും ആലുംനൈ അംഗങ്ങളും പങ്കുചേര്‍ന്ന ചോദ്യോത്തര പാനലോടെയായിരുന്നു സമ്മേളനം സമാപിച്ചത്. കാലാവസ്ഥപ്രതികൂലമായിരുന്നിട്ടും ഭദ്രാസനത്തിനു കീഴിലെ എണ്‍പതോളം യുവാക്കള്‍ സമ്മിറ്റിനെത്തി.

Comments

comments

Share This Post

Post Comment