സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ളി ഊര്‍സ്ളേം സെന്ററില്‍

ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അസംബ്ളിയും, വൈദിക മീറ്റിങ്ങും മെയ് മാസം 22 മുതല്‍ 24 വരെ ബീസ്ളിയില്‍ പുതിയ ആസ്ഥാനമായ ഊര്‍സ്ളേം സെന്ററില്‍ നടത്തുന്നതിനായി ഭദ്രാസന കൌണ്‍സില്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ഭദ്രാസന ദിനാഘോഷവും നടത്തും.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന കൌണ്‍സില്‍ മീറ്റിങ്ങില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. ജോയി പയ്ങ്ങോളില്‍, ഭദ്രാസന കൌണ്‍സിലര്‍മാരായ ഫാ. മാത്യൂസ് ജോര്‍ജ്ജ്, ചാര്‍ളി വര്‍ഗ്ഗീസ് പടനിലം, എല്‍സണ്‍ സാമുവേല്‍, ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ്, ക്യാപ്റ്റന്‍ ജൈസണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment