പഴയ സെമിനാരി ദ്വിശതാബ്ദി ഉദ്ഘാടനം ഫെബ്രുവരി 2ന്

കോട്ടയം: കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിലും, കോട്ടയത്തിന്റെ വികസന ചരിത്രത്തിലും സുപ്രധാനസ്ഥാനം അലങ്കരിക്കുന്ന “പഠിത്തവീടാ”യ പഴയസെമിനാരി, ഇരുനൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.
ഇന്ത്യയിലെ പ്രഥമ കത്തോലിക്കേതര സെമിനാരിയും, തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ളീഷ് പഠനകേന്ദ്രവും ആയ ഈ സ്ഥാപനം ഒരുകാലത്ത് കോട്ടയം കോളേജെന്നും, സിറിയന്‍ സെമിനാരിയെന്നും അറിയപ്പെട്ടിരുന്നു. ചരിത്രപ്രധാനമായ ഈ സ്ഥാപനത്തിന്റെ ഇരുനൂറാം വര്‍ഷാചരണത്തിന്റെ ഉത്ഘാടനം ഫെബ്രുവരി 2 ഞായറാഴ്ച കേരള മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു.
രാവിലെ 7.30ന് പരി. കാതോലിക്കാബാവാ തിരുമനസ്സിന്റെ മുഖ്യകാര്‍മ്മികത്വത്തിലും വിദേശസഭാ പ്രതിനിധികളുടെയും മെത്രാപ്പോലീത്തന്മാരുടെയും സഹകാര്‍മ്മികത്വത്തിലും വി. കുര്‍ബ്ബാന നടത്തപ്പെടും. തുടര്‍ന്ന് 11 മണിക്ക് വിശിഷ്ടാതിഥികളെ സമ്മേളന നഗരിയായ പുലിക്കോട്ടില്‍ ദീവന്നാസ്യോസ് നഗറിലേക്ക് സ്വീകരിച്ചാനയിക്കുന്നതും പരി. കാതോലിക്കാ ബാവാ തിരുമസ്സിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ വച്ച് സെമിനാരിയെ ചരിത്രസ്മാരകമായി പരി. കാതോലിക്കാബാവ പ്രഖ്യാപിക്കുന്നതും  ഓര്‍ത്തഡോക്സ് സെമിനാരി ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ഗതാഗതവകുപ്പ് മന്ത്രി ബഹു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, ദ്വിശതാബ്ദി സ്മാരക മന്ദിരത്തിന്റെ മണ്ഡപ അനാച്ഛാദം ബഹു. ജോസ് കെ. മാണി എം. പിയും, സാന്ത്വ ഹോം കെയര്‍ സര്‍വ്വീസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ കുര്‍ട്ട്  കോഹും (വത്തിക്കാന്‍), മലങ്കര ഹെറിറ്റേജ് സ്റഡീസെന്ററിന്റെ ഉദ്ഘാടനവും നടത്തപ്പെടും. തിരുവനചഭാഷ്യത്തിന്റെ പ്രകാശനം അഭി. കുര്യാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്തായും, പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ “ഫിലോസഫി ഈസ്റ് & വെസ്റ്” എന്ന പുസ്തകത്തിന്റെ പ്രകാശനം അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും മലങ്കര ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ ജേര്‍ണ്ണലിന്റെ പ്രകാശനം അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായും നിര്‍വ്വഹിക്കും.  അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് വിദേശ പ്രതിനിധികളെ പരിചയപ്പെടുത്തുന്നു.
അഭി. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത, അഭി. സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. റ്റി. ജെ. ജോഷ്വാ, ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഡീ. റ്റിന്റു യു. കുര്യന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. പി. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍ സ്വാഗതവും ഫാ. ഡോ. ഒ. തോമസ് നന്ദിയും പറയും.

Comments

comments

Share This Post

Post Comment