തൃക്കുന്നത്ത് സെമിനാരിയില്‍ സംഘര്‍ഷം; യാക്കോബായ വിഭാഗം അതിക്രമിച്ചു കയറി

ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ യാക്കോബായ വിഭാഗം അതിക്രമിച്ചു കയറി പ്രാര്‍ത്ഥന നടത്തി. കോടതിയുടെ വിലക്ക് ലംഘിച്ച് കുര്‍ബ്ബാന ചൊല്ലിയ ശ്രേഷ്ഠ തോമസ് പ്രഥമന്‍ ബാവായടക്കം എട്ട് മെത്രാപ്പോലീത്തന്മാരെയും  പോലീസ് അറസ്റ് ചെയ്തു.  രാത്രി മൂന്ന് മണിയോടെ ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തില്‍ 8 മെത്രാന്മാരും 50 അംഗ സംഘവുമാണ് ദേവാലയത്തിന്റെ പൂട്ട് തല്ലി തകര്‍ത്ത് അകത്തു കയറിയത്. Video 1 Video 2
രാത്രി മൂന്ന് മണിയോടെ ദേവാലയത്തിന്റെ പ്രധാന വാതിലിന്റെ പൂട്ട് തല്ലിതകര്‍ത്ത് അന്‍പതോളം അംഗങ്ങള്‍ അകത്തു കടന്നു. ശബ്ദംകേട്ട് വന്ന തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസിനെ അക്രമികള്‍ പരുക്കേല്പിച്ചു. തലയ്ക്ക് പരുക്കേറ്റ അച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തര്‍ക്കങ്ങള്‍ നീതിന്യായ കോടതിയുടെ തീരുമാനത്തിലൂടെ പരിഹരിക്കുന്ന രീതിയില്‍ നിന്ന് വ്യതിചലിച്ച് നീതിനിഷേധത്തിലൂടെ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ  പറഞ്ഞു. നീതിനടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ന്നും ശുഷ്ക്കാന്തി കാണിക്കുമെന്ന് പ്രതിക്ഷീക്കുന്നതായി പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി പള്ളികയ്യേറി സംഘര്‍ഷം സൃഷ്ടിച്ച് ഇല്ലാത്ത അവകാശം സ്ഥാപിക്കാനായി പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന നീക്കം തടയാനും, പൂര്‍വ്വസ്ഥിതി പുഃസ്ഥാപിക്കാനും അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ. മാധ്യമങ്ങളിലൂടെ ഒരുതരത്തില്‍ പ്രസ്താവന നടത്തുകയും അതിനോട് യാതൊരു പൊരുത്തവുമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ് അവരുടെ ശൈലി. വിവിധ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിഷേധ നിലപാട് സ്വീകരിക്കുന്നതും പറഞ്ഞ വാക്കുകളില്‍ നിന്ന് പിന്മാറുന്നതും പാത്രിയര്‍ക്കീസ് വിഭാഗമാണെന്ന് മാര്‍ സേവേറിയോസ് പറഞ്ഞു.
കോടതിവിധികള്‍ ഞങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയില്‍ ദേവാലയം കയ്യേറി സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ശ്രമം വിലപ്പോവില്ലെന്ന് സഭാ വൈദിക ട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. തൃക്കുന്നത്ത് പള്ളിയില്‍ നിന്നും മുഴുവന്‍ വിശ്വാസികളെയും മാറ്റി പോലീസ് പള്ളി പൂട്ടി സീല്‍ ചെയ്തു.

Comments

comments

Share This Post

Post Comment