പഞ്ചായത്ത് മെമ്പറായി 35 വര്‍ഷം; ചെറിയാന് പൌരസ്വീകരണം

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായി 35 വര്‍ഷം പിന്നിട്ട തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ കുതിരവട്ടത്തിന് വെള്ളിയാഴ്ച രണ്ടരയ്ക്ക് കല്ലിശ്ശേരി ഉമയാറ്റുകര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പൗരാവലി സ്വീകരണം നല്കും.
ആദ്യമായി 1979 ലാണ് ഗ്രാമപ്പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇതുവരെയും പഞ്ചായത്തംഗമാണ്. 88ല്‍ പ്രസിഡന്റായി. പിന്നീട്, മൂന്നുതവണ കൂടി പ്രസിഡന്റായി. ഇടയ്ക്ക് വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
സ്വീകരണസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഓര്‍ത്തഡോക്‌സ്‌സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്‌കൂള്‍ കുട്ടികള്‍ക്കള്ള വിദ്യാഭ്യാസ ധനസഹായപദ്ധതി കേരള കോണ്‍.(എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Comments

comments

Share This Post

Post Comment