വരിഞ്ഞവിള പള്ളിയില്‍ ഉത്സവ ഘോഷയാത്രയ്ക്ക് വരവേല്പ് നല്‍കി

വരിഞ്ഞവിള: പുന്നക്കോട് തെക്കേവിള ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് വരിഞ്ഞവിള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിളയുടെ നേതൃത്വത്തില്‍ വരിഞ്ഞവിള കുരിശടി ജംഗ്ഷില്‍ നിന്ന് സ്വീകരിച്ച് പള്ളിയിലേക്ക് ആയിച്ചു.
ബാന്റ്മേളം, ചെണ്ടമേളം, ബാലികമാരുടെ താലപ്പൊലി, നൂറുക്കണക്ക്ി മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ഘോഷയാത്ര പള്ളിക്ക് ചുറ്റും മൂന്ന് പ്രദക്ഷിണം നടത്തിയതിനുശേഷം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമനുസരിച്ച് പള്ളിയുടെ പടിഞ്ഞാറെ      നടയുടെ പൂമുഖത്ത് വെച്ച് ദക്ഷിണ പള്ളിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് പള്ളിയുടെ കിടാവിളക്കില്‍ നിന്നും എണ്ണ ക്ഷേത്രവിളക്കിലേക്ക് പകര്‍ന്നു നല്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകള്‍ക്ക് ആയിരങ്ങള്‍ സാക്ഷിയായി.

Comments

comments

Share This Post

Post Comment