ബഹ്റൈന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വാര്‍ഷിക ധ്യാനവും വി.മൂന്നുനോമ്പ് പെരുന്നാളും ആരംഭിച്ചു.
ധ്യാനത്തിന് നേതൃത്വം നല്കാന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്തായ്ക്ക് ഇടവക വികാരിയുടെയും ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
11ന് രാവിലെ 9.30ന് ധ്യാനപ്രസംഗം, വൈകിട്ട് 7ന് സന്ധ്യാപ്രാര്‍ത്ഥന, വൈകിട്ട് 7.45ന് ധ്യാനപ്രസംഗം. 12ന് വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബ്ബാന, നേര്‍ച്ച എന്നിവ നടക്കും.
ഇടവക വികാരി ഫാ. വര്‍ഗീസ് യോഹന്നാന് വട്ടപ്പറമ്പില്‍, ട്രസ്റി തോമസ് കാട്ടുപറമ്പില്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.