മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന് തുടക്കമായി

പത്തംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ 97-ാമത് സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മൈതാനിയില്‍ തുടക്കമായി. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വന്‍ഷില്‍ മൂന്നുനോമ്പ് ആരംഭദിനത്തിലെ സുവിശേഷ സമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ക്രിസ്ത്യാനികള്‍ പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം. നാടോടുമ്പോള്‍ നടുവെ ഓടാനും ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷണം തിന്നാനും പ്രേരണ നല്‍കുന്ന സംസ്കാരത്തില്‍ പ്രതിസംസ്കാരത്തിന്റെ വക്താക്കളാകുവാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയണം. ഒഴുക്കിനെതിരെ സഞ്ചരിക്കാനുള്ള പാതയാണ് യേശുക്രിസ്തുവും സഭാ പിതാക്കന്മാരും കാട്ടിത്തന്നിട്ടുള്ളത്. നല്ല സാമൂഹിക പ്രതിബദ്ധതയും ആത്മീയമായി ഉയര്‍ന്ന സംസ്കാരവുമാണ് ക്രിസ്ത്യാനിയുടെ യഥാര്‍ത്ഥ ലക്ഷണം. വ്യക്തികളുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി പൂര്‍വ്വികര്‍ കാണിച്ചുതന്ന നല്ല പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ ക്രിസ്ത്യാനികള്‍ക്ക് കഴിയണമെന്നും മാര്‍ സെറാഫിം മെത്രാപ്പോലീത്താ പറഞ്ഞു.
ഫാ. ഷിബു മെഴുവേലി പ്രഭാഷണം നടത്തി. ഫാ.ഡോ. റെജി മാത്യു ധ്യാനം യിച്ചു. ഫാ. സജി തോമസ് തറയില്‍, ഫാ. ഗബ്രിയേല്‍ ജോസഫ് എന്നിവരുടെ കൌണ്‍സലിങ്ങും ഉണ്ടായിരുന്നു.

Comments

comments

Share This Post

Post Comment