ജര്‍മനിയില്‍ പരി:വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍

ഹൈഡല്‍ബെര്‍ഗ്: ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌സഭാ ഭാസുരന് പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയില്‍ ആചരിക്കുന്നു.
ഫെബ്രുവരി 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ലുഡ്‌വിഗ്‌സ്ഹാഫന്‍ ഓഗേഴ്‌സ്‌ഹൈം സെന്റ് മാര്‍ക്കൂസ് ദേവാലയ പാരീഷ് ഹാളില്‍ വിശുദ്ധ കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും ആരംഭിയ്ക്കും.
പരിപാടികളിലേയ്ക്ക് ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന വികാരി റവ.ഫാ. ലൈജു മാത്യു അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശോശാമ്മ വര്‍ഗീസ് 06221 769309
തോമസ് വര്‍ഗീസ് 07251 18174
കോശി കുരുവിള 0621 6298492
വാര്‍ത്ത അയച്ചത്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post

Post Comment