പള്ളിപ്പാട്ട് വജ്ര ജൂബിലി കണ്‍വന്‍ഷന്‍ ആരംഭിച്ചു

പള്ളിപ്പാട്: സുവിശേഷ വചനം വ്യക്തികളുടെമേല്‍ ഇടപെടുമ്പോള്‍ അവിടെ ദൈവം ഇടപെടുകയും രൂപാന്തരം ഉണ്ടാക്കി ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുകയുമാണെന്നു മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്. സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി വജ്ര ജൂബിലി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. വി. തോമസ് അധ്യക്ഷത വഹിച്ചു.
ജോസഫ് ശാമുവേല്‍ കറുകയില്‍ കോറെപ്പിസ്കോപ്പ സുവിശേഷ പ്രസംഗം നടത്തി. വജ്ര ജൂബിലി കണ്‍വന്‍ഷന്‍ സമാപന യോഗം 16നു രാത്രി ഏഴിനു നടക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് സുവിശേഷ പ്രസംഗവും ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട സമര്‍പ്പണ പ്രാര്‍ഥനയും നടത്തും.

Comments

comments

Share This Post

Post Comment