പുത്തന്‍കാവ് പള്ളിയില്‍ വി. അന്ത്രയോസ് ബാവായുടെ പെരുന്നാള്‍ കൊടിയേറ്റ് 15ന്

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശുദ്ധ അന്ത്രയോസ് ബാവായുടെ 322-ാം ശ്രാദ്ധപ്പെരുന്നാളിന് 15ന് 4ന് കൊടിയേറും. വികാരി ഫാ. രാജന്‍ വര്‍ഗീസ് കൊടിയേറ്റ് നിര്‍വ്വഹിക്കും. പ്രധാന പെരുന്നാള്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.
ഫെബ്രുവരി 29ന് 10ന് ഫാ. മാത്യു ഏബ്രഹാം കാരയ്ക്കല്‍ ധ്യാനം നയിക്കും. , വൈകിട്ട് 4ന് റാസ പിരളശേരി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസപള്ളിയില്‍ നിന്നാരംഭിച്ച് കത്തീഡ്രലില്‍ എത്തും.
മാര്‍ച്ച് ഒന്നിന് രാവിലെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, തുടര്‍ന്ന് ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് പ്രഖ്യാപം, സമൂഹസദ്യ, വൈകിട്ട് 4ന് റാസ അങ്ങാടിക്കല്‍ ഏഴിക്കകത്തു നിന്നാരംഭിച്ച് കത്തീഡ്രലില്‍ എത്തും.
2ന് രാവിലെ കുര്‍ബ്ബായ്ക്ക് ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.

Comments

comments

Share This Post

Post Comment