ഭാസുര സ്മരണ പ്രയാണത്തിന് ദുബായ് പള്ളിയില്‍ സ്വീകരണം നല്‍കി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധായ പ.വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കുന്ന സഭയിലെ പ്രഥമ ദേവാലയമായ അലൈന്‍ സെന്റ് ഡയീഷ്യസ് ദേവാലയത്തിന്റെ കൂദാശയോട് അനുബന്ധിച്ച് യുവജനപ്രസ്ഥാനം യു.എ.ഇ. സോണ്‍ സംഘടിപ്പിക്കുന്ന ഭാസുര സ്മരണ പ്രയാണത്തിന് (പ.പിതാവിന്റെ ഛായാചിത്രം വഹിച്ചുക്കൊണ്ടുള്ള യാത്ര) ദുബായ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സ്വീകരണം നല്‍കി.
യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി ആന്റോ ഏബ്രഹാം, ഇടവക സെക്രട്ടറി തോമസ് കെ. മോനിച്ചന്‍ എന്നിവര്‍ ഹാരം അണിയിച്ച് സ്വീകരിച്ചു. ഇടവക വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, മുന്‍ വികാരി ഫാ. പി.കെ. തോമസ് കോര്‍-എപ്പിസ്കോപ്പാ, ട്രസ്റി സുനില്‍ സി. ബേബി എന്നിവര്‍ പ്രസംഗിച്ചു.
21ന് അബുദാബി സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിലും, ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിലും, 28ന് ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അലൈന്‍ സെന്‍് ഡയീഷ്യസ് ദേവാലയത്തില്‍ എത്തിച്ചേരും. പ്രസ്ഥാനം യു.എ.ഇ. സോണല്‍ പ്രസിഡന്റ് ഫാ. സ്കറിയാ മാത്യു, സെക്രട്ടറി ജെറി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment