ഓര്‍ത്തഡോക്സ് സഭ പരി. വലിയ ബാവായ്ക്ക് കന്തീല ശുശ്രൂഷ നടത്തി

കോട്ടയം: മലങ്കരല ഓര്‍ത്തഡോക്സ് സഭയുടെ സ്ഥാനത്യാഗം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായ്ക്ക് കന്തീല ശുശ്രൂഷ നടത്തി. Photo Gallery
ദൈവസ്തുതിയും ആരാധനാ ഗീതങ്ങളും മുഖരിതമാക്കിയ ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. അഞ്ച് ക്രമങ്ങളിലായി നടന്ന ശുശ്രൂഷയില്‍ ഓരോ ഭാഗവും കഴിയുമ്പോള്‍ പരിശുദ്ധ കാതോലിക്കാ ബാവാ, പരിശുദ്ധ വലിയ ബാവായുടെ റ്റിെ, നെഞ്ച്, കരങ്ങള്‍ എന്ന ക്രമത്തില്‍ ശരീര ഭാഗങ്ങളില്‍ ശുദ്ധീകരിച്ച എണ്ണ പൂശി. പതിറ്റാണ്ടുകള്‍ സഭയെ നയിച്ച മഹാ പുരോഹിതന്റെ ശരീരത്തില്‍ കുരിശടയാളത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ ഒലിവെണ്ണകൊണ്ട് മൂന്നുവട്ടം വീതം മുദ്രയിട്ടപ്പോള്‍ വിശ്വാസിസമൂഹം പ്രാര്‍ത്ഥനാനിരതമായി. Video
ആത്മശരീരങ്ങളുടെ രക്ഷയ്ക്കായി അഭിഷേകതൈലം പൂശുന്ന ശുശ്രൂഷയുടെ ഓരോ ഘട്ടത്തിലും ഓരോ തിരിവീതം തെളിച്ചു. അരമനമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ചടങ്ങുകള്‍ നടന്നത്.
സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു. ഫാ.ഡോ. ടി.ജെ. ജോഷ്വാ സന്ദേശം നല്‍കി. ജസ്റിസ് ബഞ്ചമിന്‍ കോശി,  സഭയിലെ നിരവധി വൈദികരും, റന്പാന്മാരും, കന്യാസ്ത്രീകളും, സഭാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
2005 മുതല്‍ അഞ്ച് വര്‍ഷം കാതോലിക്കാ സ്ഥാനം വഹിച്ച ദിദിമോസ് പ്രഥമന്‍ ബാവാ പത്തനാപുരം മൌണ്ട് താബോര്‍ ദയറായിലാണ് ദീര്‍ഘകാലം സന്യാസജീവിതം നയിച്ചിരുന്നത്. 1921ല്‍ ജനിച്ചു. 1966ല്‍ മെത്രാപ്പോലീത്തയായി.

Comments

comments

Share This Post

Post Comment