ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഇടവക യോഗങ്ങള്‍ സജീവം

ന്യുയോര്‍ക്ക്:  അഭൂതപൂര്‍വമായ ആവേശത്തോടെയാണ് ഭദ്രാസന ജനങ്ങള്‍ ഇത്തവണ ഫാമിലി കോണ്‍ഫറന്‍സിനെ കാണുന്നതെന്ന് ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.
കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവകകള്‍ സന്ദര്‍ശിച്ച് റജിസ്ട്രേഷന്‍ പ്രക്രിയ കഴിവതും വേഗം പൂര്‍ത്തിയാക്കണമെന്ന കോണ്‍ഫറന്‍സ് കമ്മിറ്റിയുടെ തീരുമാനത്തെ ശിരസാ വഹിച്ചാണ് ഓരോ ഞായറാഴ്ചയുമുളള ഇടവക സന്ദര്‍ശനമെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ് വ്യക്തമാക്കി. 2013 ലെ കോണ്‍ഫറന്‍സ് വിജയകരമാക്കിയതില്‍ ഒരു ഘടകമായ സാമ്പത്തിക അച്ചടക്കം ഇത്തവണയും തുടരുമെന്ന് ട്രഷറര്‍ തോമസ് ജോര്‍ജും പറഞ്ഞു.
ജൂലൈ 16 മുതല്‍ 19 വരെ പെന്‍സില്‍വേനിയായിലെ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ റജിസ്ട്രേഷന്‍ കിക്കോഫ് ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്ന ശേഷം പ്രതികരിക്കുകയായിരുന്നു കോണ്‍ഫറന്‍സ് നേതാക്കള്‍.
ഫെബ്രുവരി 16 ന് കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ അധ്യക്ഷനായിരുന്നു. കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്, ട്രഷറര്‍ തോമസ് ജോര്‍ജ്, കൌണ്‍സില്‍ അംഗവും സുവനീര്‍ ബിസിനസ് മാനേജരുമായ ഷാജി വര്‍ഗീസ്, കൌണ്‍സില്‍ അംഗവും ഘോഷയാത്ര, റിസപ്ഷന്‍ കോ ഓര്‍ഡിനേറ്ററുമായ അജിത് വട്ടശേരില്‍ എന്നിവര്‍ വിവരങ്ങള്‍ വിശദീകരിച്ചു. സഭാ മാനേജിങ് അംഗം പോള്‍ കറുകപ്പിളളില്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്, ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ജനറല്‍ സെക്രട്ടറി ജെസി മാത്യു, ഭദ്രാസന ഓഡിറ്റര്‍ കുര്യാക്കോസ് തര്യന്‍, കെ.ജി. ഉമ്മന്‍, ജോര്‍ജ് വര്‍ഗീസ്, ഫിലിപ്പ് കെ. ഈശോ എന്നിവരും സംബന്ധിച്ചു. നിരവധി പേര്‍ റജിസ്ട്രേഷന്‍ ഫോമുകള്‍ ഭാരവാഹികളെ ഏല്പിച്ചു. അജിത് വട്ടശേരില്‍ ആയിരുന്നു എംസി.
ഇനി ഉടനെയുളള റജിസ്ട്രേഷന്‍ കിക്കോഫ് മീറ്റിങ്ങുകളുടെ വിവരങ്ങള്‍.
മാര്ച്ച് രണ്ട് നോര്‍ത്ത് കരോലിന റാലിയിലുളള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയില്‍. വികാരി റവ. ഡോ. എം. കെ. തോമസ് അധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസ് റജിസ്ട്രേഷന്‍ കിക്കോഫിന് നേതൃത്വം വഹിക്കും.
മാര്ച്ച് 9 ബോസ്റ്റണ്‍, മെയ്നാര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍. വികാരി ഫാ. റോയി പി. ജോര്‍ജ് അധ്യക്ഷത വഹിക്കും.
മാര്ച്ച് 16 യോങ്കേഴ്സ്, ലുഡ് ലോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയില്‍. വികാരി ഫാ. ഫിലിപ് സി. ഏബ്രഹാം അധ്യക്ഷത വഹിക്കും.
മാര്ച്ച് 23 സ്റ്റാറ്റന്‍ ഐലന്‍ഡ്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ വികാരി ഫാ. ടി.എ. തോമസ് അധ്യക്ഷത വഹിക്കും. ചടങ്ങിനുശേഷം കോണ്‍ഫറന്‍സിനായി ക്രമീകരിച്ചിരിക്കുന്ന ഗായക സംഘത്തിനായുളള പരിശീലനം നടക്കുന്നതാണെന്ന് ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. അലക്സ് കെ. ജോയി അറിയിച്ചു.
പരി. സഭാ സുന്നഹദോസില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്ന ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് തിരിച്ചെത്തിയശേഷം, കോണ്‍ഫറന്‍സിന്റെ വിപുലമായ കമ്മിറ്റി മാര്‍ച്ച് 15 ശനിയാഴ്ച ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ചേരും.

Comments

comments

Share This Post

Post Comment