സഭയ്ക്കു ഭീഷണികള്‍ സൃഷ്ടിക്കുന്നവര്‍ ക്രിസ്തുവനെയൊണ് ഉപദ്രവിക്കുന്നത്

 

കോട്ടയം: സഭയെ ഉപദ്രവിക്കുന്നവര്‍ ക്രിസ്തുവിന്റെ ശരീരത്തെയാണ് ഉപദ്രവിക്കുന്നത് എന്ന വസ്തുത ദമസ്ക്കോസിലെ പൌലോസ് ശ്ളീഹായുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഇത് ഇന്നുള്ളവരും മനസ്സിലാക്കണം. വിദേശമേധാവിത്വത്തിന്റെ കൌശലങ്ങളും തന്ത്രങ്ങളും തിരിച്ചറിഞ്ഞ് സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് അതിലൂടെ സഭയുടെ സ്വാതന്ത്യ്രം വീണ്ടെടുത്ത സത്യത്തിന്റെ പ്രവാചകനായ പിതാവായിരുന്നു പ. വട്ടശ്ശേരില്‍ തിരുമേനി എന്നും പരി. കാതോലിക്കാബാവാ പ്രസ്താവിച്ചു. Photo Gallery
പരി. സഭയുടെ അസ്ഥിത്വം നമ്മെ ബോധ്യപ്പെടുത്തിയ പരിശുദ്ധ പിതാവ് സഭയുടെ കെട്ടുപണിക്കായി തന്റെ ജീവിതത്തെ സമര്‍പ്പിച്ചു.  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 80-ാം ഓര്‍മ്മപ്പെരുന്നാളില്‍ പഴയ സെമിനാരിയില്‍ വി. കുര്‍ബ്ബാനമദ്ധ്യേ പ്രസംഗിക്കുകയായിരുന്നു പ. കാതോലിക്കാ ബാവാ. വി. കുര്‍ബ്ബാനയെ തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും, പ്രദക്ഷിണവും ശ്ളൈഹികവാഴ്വും നടന്നു.
വി. കുര്‍ബ്ബാനയ്ക്കുശേഷം  അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. വിനി വി. ജോണ്‍ ക്ളാസ്സിന് നേതൃത്വം നല്‍കി. സോഫിയാ സെന്ററില്‍ വന്ദ്യ ജോസഫ് റമ്പാന്‍ അദ്ധ്യക്ഷതയില്‍ നടന്ന സന്യാസസംഗമം അഭി. മാത്യൂസ് മാര്‍ തേവോദോസ്യോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. സഖറിയാ നൈനാന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി മേഖലാ സമ്മേളനം പഴയ സെമിനാരി ചാപ്പലില്‍ അഭി. ഡോ. യാക്കൂബ് മാര്‍ ഐറിേയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. പരി. കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഫാ. ഡോ. ഒ. തോമസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.  കോട്ടയം, കോട്ടയം സെന്‍ട്രല്‍, നിരണം, ഇടുക്കി തുടങ്ങിയ ഭദ്രാസനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. 2 മണിക്ക് നടന്ന കൊടിയിറക്കോടുകൂടി പ. വട്ടശ്ശേരില്‍ തിരുമിേയുടെ 80-ാം ഓര്‍മ്മപ്പെരുന്നാളിനു സമാപനമായി.

Comments

comments

Share This Post

Post Comment