ഫാ. സി.സി. ചെറിയാന് പഴയ സെമിരിയില്‍ നിന്ന് വിരമിക്കുന്നു


കോട്ടയം പഠിത്തവീട് എന്ന ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ 40 വര്‍ഷക്കാലം സെമിനാരി ലൈബ്രറിയനായി സേവനം അനുഷ്ഠിച്ച ഫാ. സി.സി. ചെറിയാന് യാത്രയയപ്പ് നല്‍കുന്നു. Notice
2014 മാര്‍ച്ച് 5ന് 2.30ന് സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഫാ. ഡോ. റ്റി.ജെ. ജോഷ്വാ മുഖ്യപ്രഭാഷണം നടത്തും. ഫാ.ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ്, ഫാ.ഡോ. ജേക്കബ് കുര്യന്‍, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.
അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ, പ്രൊഫ. ഡോ. വര്‍ഗീസ് മാത്യു, ജോര്‍ജ്ജ് ഫിലിപ്പ്, റവ. ഡീ. സന്തോഷ് ബാബു, സാജന്‍ പ്രസാദ് എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് ഫാ. സി.സി. ചെറിയാന് പരിശുദ്ധ കാതോലിക്കാ ബാവാ ഉപഹാരം നല്‍കും.

Comments

comments

Share This Post

Post Comment